ഒമാനിലെ ഏറ്റവും വലിയ  പ്രവാസി കൃഷിക്കൂട്ടായ്മയായ ഒമാൻ കൃഷിക്കൂട്ടത്തിന്റെ എട്ടാമത് വിളവെടുപ്പുത്സവം ഇക്കഴിഞ്ഞ വെള്ളിയാഴ്ച  ബർക്കയിലുള്ള ഹൽബാൻ ഫാമിൽ വെച്ച് നടന്നു. കേരള ഗവർമെന്റിന്റെ നെൽകൃഷിക്കുള്ള മികച്ച കർഷക അവാർഡ് ജേതാവായ പ്രശസ്ത സിനിമ സീരിയൽ നടൻ കൃഷ്ണപ്രസാദ്  ആയിരുന്നു. മുഖ്യാതിഥി.

നാട്ടിലെ കാർഷിക സമൃദ്ധിയുടെ നല്ലോർമകൾ വിളിച്ചോതുന്ന തരത്തിൽ ഒരു മുഴുവൻ ദിവസം നീണ്ടു നിന്ന ആഘോഷ  പരിപാടികളോടെ നടത്തിയ വിളവെടുപ്പുത്സവം ഏറെ ശ്രദ്ധയാകർഷിച്ചു. കുലച്ചു നിൽക്കുന്ന വാഴകളും,ചെന്തെങ്ങിൻ കുലകളും കുരുത്തോല പന്തലും  എല്ലാം  നാട്ടിലെ കാർഷികോത്സവത്തെ അനുസ്മരിപ്പിക്കുന്ന ഒന്നായിരുന്നു .

ഒമാൻ കൃഷിക്കൂട്ടം അംഗങ്ങളുടെ തോട്ടങ്ങളിൽ നിന്ന് വിളവെടുത്ത പച്ചക്കറികളുടെ പ്രദർശനവും, വിളവെടുക്കാൻ പാകമായ പച്ചക്കറികൾ നിറഞ്ഞ ചെടികളും കുളിർമയേകുന്ന കാഴ്ചയായിരുന്നു. നാടൻ പെട്ടിക്കടകളും വിവിധയിനം സ്റ്റാളുകളും ഉത്സവപ്രതീതിയുണർത്തി.

ഉറിയടി, വടം വലി തുടങ്ങി കാർഷികോത്സവത്തോടു നടത്തുന്ന പലവിധ മത്സരങ്ങലെഡ, മറ്റ് കലാപരിപാടികളും അരങ്ങേറി . മസ്‌കറ്റിലെ നാടൻ പാട്ട് കൂട്ടായ്മയായ  ഞാറ്റുവേലക്കൂട്ടം അവതപ്പിച്ച നാടൻ പാട്ട് പരിപാടിക്ക് മികവേകി. ഒമാൻ കൃഷിക്കൂട്ടം അഡ്മിൻ ഷൈജു വേതോട്ടിൽ  അദ്ധ്യക്ഷത വഹിച്ചു . ഷാഹി ഫുഡ്സ് ആൻഡ് സ്‌പൈസസ് എം.ഡി . അഷ്‌റഫ്‌ ആശംസ പറഞ്ഞു. ഒമാൻ കൃഷിക്കൂട്ടം മാതൃക കർഷക/കർഷകൻ അവാർഡ് ദാനവും ചടങ്ങിൽ നടന്നു.

മസ്‌ക്കറ്റ് ഏരിയയിൽ വിജില സെൽവനോസ് പോട്ട് കാറ്റഗറിയിലും, സാനിയ ലൂക്മാൻ സോയിൽ കാറ്റഗറിയിലും ജേതാക്കളായി. സോഹാർ ഏരിയയിൽ ബിജു കെ  പോൾ, രമ്യ ദ്യുപിൻ, ബുറൈമിയിൽ   ടീന സുവർണൻ എന്നുവരും അവാർഡുകൾ കരസ്ഥമാക്കി .ഒമാനിൽ മുന്തിരിക്കൃഷിയുടെ സാധ്യതകൾ തെളിയിച്ച സുനി ശ്യാമിനെ  കൃഷ്ണപ്രസാദ് പൊന്നാട അണിയണിയിച്ച് ആദരിച്ചു.  സുനിയുടെ കൃഷിരീതികളെ പറ്റി  ഇ. എം. അഷ്റഫ് എഴുതിയ “അറേബ്യൻമണ്ണിലെ മലയാളി കർഷകർ” എന്ന പുസ്തകം വിശിഷ്ടാതിഥിക്ക് കൈമാറി .  സന്തോഷ്‌ വർഗീസ് സ്വാഗതവും , ഷഹനാസ് അഷ്‌റഫ്‌ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *