മസ്കറ്റിൽ നടന്ന , ലോകത്തിലെ തന്നെ അതി കഠിനമായ കായിക പരീക്ഷണങ്ങളിലൊന്നായ ” അയൺമാൻ ട്രയാത്തലോൺ ” ലക്‌ഷ്യം കൈവരിച് ആലുവ സ്വദേശി രൂപ്സൺ സേവിയറും . ഇടവേളകളില്ലാതെ സ്വിമ്മിങ് സൈക്ലിംഗ് റണ്ണിങ് എന്നിവ നിശ്ചിത സമയത്തിൽ ചെയ്തു തീർക്കുന്നവരാണ് ഇതിൽ വിജയിക്കുക, വേൾഡ് ട്രിയത്താലോൺ കോർപറേഷൻ ആണ് ഇന്ന് ഒമാനിൽ അയൺമാൻ 70.3 മത്സരം സംഘടിപ്പിച്ചത് .

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 500 ഓളം കായിക താരങ്ങൾ മാറ്റുരച്ച മത്സരത്തിൽ കടലിലൂടെ 1.9km നീന്തൽ, 90 km സൈക്കിൾ ഓട്ടം, 21.1km ഓട്ടം എന്നിവ 8 മണിക്കൂർ 15 മിനിറ്റുകൾ കൊണ്ട് പൂർത്തിയാക്കുന്നവരാണ് വിജയിക്കുന്നത്, എന്നാൽ രൂപ്‌സൺ ഇത് 6 മണിക്കൂർ 42 മിനിട്ടു 29 സെക്കന്റ് കൊണ്ട് പൂർത്തിയാക്കി മിന്നുന്ന വിജയം നേടി.കഴിഞ്ഞ 17 വർഷമായി ഒമാനിൽ ജോലിചെയ്യുന്ന രൂപ്‌സൺ ടോട്ടൽ എംപവർ എന്ന കമ്പനിയിലെ നെറ്റ്‌വർക്ക് ടെക്നിക്കൽ കൺസൽട്ടൻറ് ആണ്.

ആലുവ നസ്‌റത്ത് റോഡിൽ ആസാദ് ലൈനിൽ താമസിക്കുന്ന N T സേവിയാറിന്റെയും ലിസി സേവ്യാറിന്റെയും മകനാണ്

Leave a Reply

Your email address will not be published. Required fields are marked *