*മർഹും ഇ.അഹ്‌മദ് സാഹിബ് അനുസ്മരണം *അൽ ഖുവൈർ കെഎംസിസി*
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ന്റെ വിശ്വ പൗരൻ ഇ .അഹ്‌മദ് സാഹിബിന്റെ അനുസ്മരണം 03.feb.2023 വെള്ളിയാഴ്ച ജുമായിക്ക് ശേഷം മസ്കറ്റ് കെഎംസിസി അൽ ഖുവൈർ ഏരിയയുടെ നേതൃത്വത്തിൽ യോഗം സംഘടിപ്പിച്ചു.
അനുസ്മരണ പരുപാടി മസ്ക്റ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി അംഗം ഷമീർ പാറയിൽ ഉദ്ഘാടനം നിർവഹിച്ചു.
അൽഖുവൈർ കെഎംസിസി ഓഫീസിൽ വച്ചു നടന്ന ചടങ്ങിൽ കെഎംസിസി അൽ ഖുവൈർ ഏരിയ പ്രസിഡന്റ് ഷാഫി കോട്ടക്കൽ , സെക്രട്ടറി അബ്ദുൽ വാഹിദ് മാള, ഭാരവാഹികളായ അബ്ദുൽ കരീം കെ പി,അനീഷ് വെളിയങ്കോട്,ഫിറോസ് ഹസ്സൻ ,റിയാസ് വടകര,സമദ് മച്ചിയത്ത്, ഹാഷിം പാറാട്, ഷാജിർ മുയിപോത്ത്, റിയാസ് എൻ തൃക്കരിപ്പൂർ.
പ്രവർത്തക സമിതി അംഗങ്ങൾ ആയ നിഷാദ് മല്ലപ്പള്ളി, അബൂബക്കർ പാലക്കാട്, അഹമദ് കബീർ,മൊയ്‌ദുട്ടി ഒറ്റപ്പാലം, നസീൽ കണ്ണൂർ,തുടങ്ങിയവർ സന്നിഹിതരായിരുന്നു.
നേതാക്കൾ ഇ .അഹ്‌മദ് സാഹിബിനോടൊപ്പം ഉള്ള ഓർമ്മകൾ പങ്കു വെച്ചത് പുതു തലമുറയിലെ പ്രവർത്തകർക്ക് പുതിയൊരു അനുഭവം ആയിരുന്നു.