ക്രിക്കറ്റിൽ എന്നല്ല ഏതൊരു കായിക രംഗത്തും കുട്ടികൾക്ക് ശോഭിക്കണം എങ്കിൽ അതിൽ രക്ഷിതാക്കൾക്കുള്ള പങ്ക് നിർണ്ണായകം ആണെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ക്യാപ്റ്റനും , ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചുമായിരുന്ന ഗാരി ക്രിസ്റ്റൺ അഭിപ്രായപെട്ടു .
ഒമാൻ ക്രിക്കറ്റ് അക്കാദമിയിൽ കുട്ടികൾക്കായി നടത്തുന്ന കോച്ചിങ് ക്യാമ്പിന് മുന്നോടിയായി രക്ഷിതാക്കളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം .
കഴിഞ്ഞ ഒരു വർഷമായി സ്വദേശികളും , വിദേശികളുമായ കുട്ടികൾക്ക് ക്രിക്കറ്റിന്റെ അടിസ്ഥാന പാഠങ്ങളിൽ വിപുലമായ പരിശീലനം ആണ് ഒമാൻ ക്രിക്കറ്റ് നൽകി വരുന്നത് , അതിന്റെ തുടർച്ചയായി ” ഗാരി ക്രിസ്റ്റൺ ക്രിക്കറ്റ് ” ജി.കെ.സി യുമായി ചേർന്ന് ഗാരി ക്രിസ്റ്റന്റെ നേതൃത്വത്തിൽ കോച്ചിങ് ക്യാമ്പ് നടത്തുന്നത് .
ഏഴു മുതൽ പതിനാറ് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ക്രിക്കറ്റിന്റെ അടിസ്ഥാന പാഠങ്ങളിൽ വിപുലമായ പരിശീലനം ആണ് നാല് ദിവസങ്ങളിലായി അമറാത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമിയിൽ വിദഗ്ധ കോച്ചുമാരുടെ ശിക്ഷണത്തിൽ നൽകുന്നത് . എൺപതിലധികം കുട്ടികൾ ഇതിനോടകം കോച്ചിങ് ക്യാമ്പിന് റെജിസ്റ്റർ ചെയ്തിട്ടുണ്ട് , ഏതാനും പേർക്ക് കൂടി അവസരം ഉണ്ടെന്നും താല്പര്യം ഉള്ളവർ അമറാത്തിലെഒമാൻ ക്രിക്കറ്റ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്