ബോഷർ എൻ.എം.സി ആശുപത്രി ജീവനക്കാരനായിരുന്ന ആലപ്പുഴ, കായംകുളം, ഭരണിക്കാവ് സ്വദേശി നയനത്തിൽ തങ്കപ്പൻ മകൻ രാജു ടി (48) പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് മരണപ്പെട്ടു.
അറ്റ്ലസ് ആശുപത്രി ആയിരുന്ന കാലം മുതൽ റൂവിയിലും പിന്നീട് ബോഷർ ആശുപത്രി ജിവനക്കാരനായിരുന്ന രാജു അടുത്ത ഇടെയാണ് അസുഖ ബാധിതനായി നാട്ടിൽ പോയത്.
മാതാവ്: മണിയമ്മ
ഭാര്യ: സന്ധ്യ രാജു
മക്കൾ: നയൻ, നിഖിൽ, നയന