യൂറോപ്പ് സന്ദർശനത്തിന്റെ ഭാഗമായി ആസ്ട്രിയയിലെത്തിയ ഇന്ത്യൻ പാർലമെന്റ് അംഗവും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂറിനു WMF ന്റെ കീഴിൽ ഇന്ത്യാക്കാർ സ്വീകരണം നൽകി
കെ.എം.സി.സി യൂറോപ്യൻ യൂണിയൻ പ്രസിഡണ്ട് ഡോ. മുഹമ്മദലി കൂനാരി (ജർമ്മനി), ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് പുല്ലൂർഷങ്ങാടൻ (ആസ്ട്രിയ), മുഹമ്മദ് കോട്ടക്കൽ (ജർമ്മനി )എന്നിവർ ശശിതരൂർ എം.പിയെ സന്ദർശിച്ചു പ്രവാസി സംബന്ധിയായ നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു.
യൂറോപ്യൻ മേഖലയിൽ തൊഴിലിനും വിദ്യാഭ്യാസത്തിനുമായി എത്തുന്ന ഇന്ത്യാക്കാർക്ക് കൈത്താങ്ങായ നിരവധി സേവന പ്രവർത്തനങ്ങൾ കെ.എം.സി.സി നേതാക്കൾ അദ്ദേഹത്തോടു വിശദീകരിച്ചു.
ലോകത്തിലെ 120 ഓളം രാജ്യങ്ങളിൽ കെ.എം.സി.സി നിലവിലുണ്ട്. കഷ്ടപ്പെടുന്നവർക്ക് സഹായമായും പുരോഗമന കാഴ്ച്ചപ്പാടുപുലർത്തുക യും ചെയ്യുന്ന കെ.എം.സി.സി യുടെ പ്രവർത്തനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു