ഒമാൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച ‘വെളിച്ചം’ ഖുർആൻ പഠിതാക്കളുടെ സംഗമം റൂവി ഗോൾഡൻ തുലിപ് ഹെഡിങ്ങ്ടൺ ഹാളിൽ സമാപിച്ചു. പരിപാടി ബദർ അൽ സമ ഗ്രുപ് എം ഡി ഡോ.പി എ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
വിശുദ്ധ ഖുർആനിന്റെ അജയ്യത എന്ന വിഷയത്തിൽ പ്രമുഖ പണ്ഡിതൻ അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.
വെളിച്ചം രണ്ടാംഘട്ട പഠന പദ്ധതി ഉദ്ഘാടനം ഷമീർ പി.ടി.കെ. നിർവഹിച്ചു.
ജരീർ പാലത്ത് പദ്ധതി പരിചയപ്പെടുത്തി.
പരിപാടിയുടെ ഭാഗമായി നടന്ന വെളിച്ചം പഠിതാക്കളുടെ അനുഭവ വിവരണ സെഷനിൽ അബ്ദു റാസിഖ് പൊന്നാനി,നസീം അഷ്‌റഫ് ,ഷംല ശരീഫ് എന്നിവർ സംസാരിച്ചു. ഹലാവത്തുൽ ഖുർആൻ സെഷനിൽ ഹാഫിള് മാസ് അൽ വാർ സംബന്ധിച്ചു.വെളിച്ചം പഠിതാക്കൾക്കുള്ള അവാർഡ് വിതരണവും പരിപാടിയുടെ ഭാഗമായി നടന്നു.
റഫീഖ് ശ്രീകണ്ഠ പുരം(പ്രസി.റൂവി കെഎംസിസി),മുഹമ്മദ് ഷാഫി ഞേളാട്ട്. എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഒമാൻ ഇസ്ലാഹി സെന്റര് പ്രസിഡന്റ് ഹുസ്സൈൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.വെളിച്ചം ചീഫ് കോ ഓർഡിനേറ്റർ അജ്മൽ പുളിക്കൽ സ്വാഗതവും ഏരിയ കോ ഓർഡിനേറ്റർ ത്വാഹാ ശെരീഫ് നന്ദിയും പറഞ്ഞു.