ഇന്ത്യ രാജ്യത്തിൻ്റെ 74-മത് റിപ്പബ്ലിക് ദിനത്തിൽ ദാറുൽ ഖുർആൻ ഹയർ സെക്കണ്ടറി മദ്റസ സുന്നി ബാലവേദി യൂണിറ്റ് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു,
റിപ്പബ്ലിക്ക് ആഘോഷ പരിപാടിയുടെ ഉൽഘാടനം പ്രസിഡൻ്റ് മുഹിയുദ്ധീൻ മുസ്‌ലിയാർ നിർവഹിച്ചു.,
സ്വദർ മുഅല്ലിം ബശീർ ഫൈസി കുരിയാട് അധ്യക്ഷത വഹിച്ചു, വിദ്യാർത്ഥികൾ തയ്യാറാക്കിയ കയ്യെഴുത്തു മാസിക അസ്വ. സഈദ് സാഹിബ് മദ്റസ ലീഡർ റുഫൈദിന് നൽകി പ്രകാശനം ചെയ്തു റിപ്പബ്ലിക് സന്ദേശം നൽകി. മദ്റസ ക്യാപ്റ്റൻ മുഹമ്മദ് സാബിത്ത് പ്രതിജ്ഞ ചൊല്ലി കൊടുത്തു, ഫൈസൽ ഫൈസി ആശംസകൾ നേർന്നു, മദ്റസ കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു,
ഗ്രൂപ്പ് ലീഡർമാരായ ഫാത്വിമ മർവ്വ, ഹിബ ഫാത്വിമ ദേശീയഗാനം ആലപിച്ചു
ഫൈസൽ ആലപ്പുഴ, മൊയ്തീൻ നെല്ലായ തുടങ്ങി കമ്മിറ്റി അംഗങ്ങൾ രക്ഷിതാക്കൾ പങ്കെടുത്തു.
ആബിദ് മുസ് ലിയാർ എറണാകുളം സ്വാഗതവും ശിഹാബ് വാളക്കുളം നന്ദിയും പറഞ്ഞു, മധുര വിതരണവും നൽകി.