ഏഴര പതിറ്റാണ്ടിന്റെ അഭിമാനം അൽ ഖുവൈർ കെഎംസിസി സ്നേഹ സംഗമം 2023: പോസ്റ്റർ പ്രകാശനം ചെയ്തു

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലീ ആഘോഷത്തിന്റെ ഭാഗമായി മസ്കറ്റ് കെഎംസിസി അൽ ഖുവൈർ ഏരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്നേഹസംഗമം-2023 ന്റെ പോസ്റ്റർ പ്രകാശനം മസ്ക്റ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ നിർവഹിച്ചു.
അൽഖുവൈർ കെഎംസിസി ഓഫീസിൽ വച്ചു നടന്ന ചടങ്ങിൽ കേന്ദ്ര കമ്മറ്റി സെക്രട്ടറിമാരായ ഇബ്രാഹിം ഒറ്റപ്പാലം, ബി. എസ് ഷാജഹാൻ(സ്വാഗത സംഘം ചെയർമാൻ ),അൽ ഖുവൈർ കെഎംസിസി പ്രസിഡന്റ് ബി എം ഷാഫി കോട്ടക്കൽ, സെക്രട്ടറി അബ്ദുൽ വാഹിദ് മാള, ട്രഷറർ ഹബീബ് പാണക്കാട് ഭാരവാഹികളായ അബ്ദുൽ കരീം കെ പി,റിയാസ് വടകര,സമദ് മച്ചിയത്ത്, ഹാഷിം പാറാട്, ഷാജിർ മുയിപോത്ത്, റിയാസ് എൻ തൃക്കരിപ്പൂർ പ്രവർത്തക സമിതി അംഗങ്ങൾ ആയ നിഷാദ് മല്ലപ്പള്ളി, അബൂബക്കർ പാലക്കാട്‌, അഹമദ് കബീർ,മൊയ്‌ദുട്ടി ഒറ്റപ്പാലം, നസീൽ കണ്ണൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഫെബ്രുവരി 17 വെള്ളിയാഴ്ച വൈകുന്നേരം ഏഴര മുതൽ അൽ ഖുവൈർ സാക്കിർ മാൾ ബാൾ റൂമിൽ നടക്കുന്ന പരിപാടി മസ്കറ്റ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റയീസ് അഹമ്മദ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ നജീബ് കാന്തപുരം എം എൽ എ മുഖ്യ അതിഥി ആയിരിക്കും.

പരിപാടി യോടനുബന്ധിച്ചു താജുദ്ധീൻ വടകര നയിക്കുന്ന ഇശൽ വിരുന്നും ഉണ്ടായിരിക്കുന്നതാണെന്ന് ബന്ധപെട്ടവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *