അൽമാസ് ഹോസ്പിറ്റലിറ്റിസിന്റെ ഏറ്റവും പുതിയ പ്രീമിയം മലബാറി ഫുഡ് റെസ്റ്റോറന്റ് ആയ മബെല മലബാർ ഡേയ്‌സ് റെസ്റ്റോറന്റ് ബുധനാഴ്ച വൈകിട്ട് തെന്നിന്ത്യൻ സിനിമാ താരം മാമുക്കൊയ ഗ്രാൻഡ് ഓപ്പണിങ് നിർവഹിച്ചു.
സൗത്ത് മബെലയിൽ അൽഖൈർ സ്ട്രീറ്റിൽ ബദർ അൽ സമാ ആശുപത്രിയുടെ പിറകുവശത്തായി സ്ഥിതി ചെയ്യുന്ന വിശാലമായ റെസ്റ്റോറന്റിൽ വിവിധങ്ങളായ സൗത്ത് ഇന്ത്യൻ മലബാറി നാടൻ ഭക്ഷങ്ങളാണ് ലഭിക്കുക. ഇവിടുത്തെ സ്പെഷ്യൽ ബീഫ് ബിരിയാണിയും മറ്റ് ബീഫ് വിഭവങ്ങളും വളരെ പ്രശസ്തമാണ്.
ബീഫ് വിഭവങ്ങൾ കൂടാതെ വിവിധ സസ്യ , മത്സ്യ വിഭവങ്ങളും ഇവിടെ ലഭിക്കുന്ന ചിക്കൻ മട്ടൻ വിഭവങ്ങളും വളരെ രുചികരമാണ്.
വിശാലമായ റെസ്റ്റോറന്റ് ഹാളിനും ഫാമിലി ഹാളിനും പുറമെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയുള്ള പാർട്ടി ഹാളും ഇവിടെയുണ്ട്. കുട്ടികളുമായി ഭക്ഷണം കഴിക്കാൻ വരുന്നവർക്ക് ഇവിടുത്തെ ഫാമിലി ഡെയിനിങ് ഭാഗത്തുള്ള കുട്ടികളുടെ കളിസ്ഥലം വളരെയേറെ ഉപകാരപ്രദം ആണ്.
ബുധനാഴ്ച വൈകിട്ട് ഏഴുമണിക്ക് നടന്ന ഗ്രാൻഡ് ഓപ്പണിംഗിൽ സിനിമാ താരം മമ്മുക്കോയയോടൊപ്പം പൗരപ്രമുഖരും വിശിഷ്ട വ്യക്തിത്വങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു