ഇന്ത്യയുടെ എഴുപത്തിനാലാം റിപ്പബ്ലിക്ക് ദിനം ഒമാനിലെ ഇന്ത്യൻ സമൂഹം വിപുലമായി ആഘോഷിച്ചു . ഇന്ന് രാവിലെ ഇന്ത്യൻ എംബസ്സിയിൽ നടന്ന പരിപാടിയിൽ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് ദേശീയ പതാക ഉയർത്തി .
തുടർന്ന് രാഷ്ട്രപതി ദ്രൗപദി മെർവുവിന്റെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു . സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ള നിരവധി ആളുകൾ എംബസ്സിയിൽ എത്തിയിരുന്നു. നഗരത്തിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ വർണ്ണാഭമായ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ നടന്നു . റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച് സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സയീദ് രാഷ്ട്രപതി ദ്രൗപദി മെർവുവിന് ആശംസകൾ അറിയിച്ചു.
ഇന്ത്യ-ഒമാൻ എന്നും ദൃഢമായി നിലനിൽക്കാൻ എന്നും ശ്രമിക്കുമെന്നും , ഇന്ത്യൻ ജനതയ്ക്ക് എല്ലാവിധ ക്ഷേമവും ആശംസിക്കുന്നതായി സുൽത്താൻ ആശംസാ സന്ദേശത്തിൽ പറഞ്ഞു .
ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു.