സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) ഒമാൻ നാഷനലിന്റെ കീഴിൽ വസഥ്വിയ്യ (മധ്യ) മേഖല കമ്മിറ്റി നിലവിൽ വന്നു. അൽ ഹൈൽ മുതൽ ഖാബൂറ ഉൾപ്പെടുന്ന പതിമൂന്നോളം ഏരിയകളുടെ റീജനൽ കമ്മിറ്റിയാണ് വസഥ്വിയ്യ. ബർഖ തഖ്വ മദ്റസയിൽ ചേർന്ന ഏരിയ കമ്മിറ്റികളുടെ സംയുക്ത യോഗത്തിലാണ് കമ്മിറ്റി രൂപവത്കരിച്ചത്.
എസ്.ഐ.സി നാഷനൽ കമ്മിറ്റി സെക്രട്ടറി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റഫീഖ് നിസാമി അധ്യക്ഷത വഹിച്ചു. എസ്.ഐ.സി നാഷനൽ കമ്മിറ്റി സെക്രട്ടറി ഫൈസി ഉദ്ഘടനം ചെയ്തു. സുനീർ ഫൈസി പ്രാർഥന നിർവഹിച്ചു. മുസ്തഫ റഹ്മാനി സ്വാഗതവും സെക്രട്ടറി അൻസാർ എടക്കുളം നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ചെയർമാൻ-മുസ്തഫ റഹ്മാനി (മൊബേല), മുഖ്യ രക്ഷാധികാരി-അബ്ദുൽ സലാം ഹാജി, രക്ഷാധികാരികൾ- മുഹമ്മദ് ഫൈസൽ ഫൈസി(സുവൈഖ്), അബ്ദുൽ ലത്തീഫ് ജിനാനി (ഖാബൂറ), മുഹമ്മദ് ലുക്മാൻ കതിരൂർ (തർമത്ത്), അബ്ദുൽ റഹ്മാൻ ഹാജി(അൽഖുദ്), അഷറഫ് അലി താജ് (കദറ). പ്രസിഡന്റ്-മുഹമ്മദ് റഫീഖ് നിസാമി (ബറക്ക), ജനറൽ സെക്രട്ടറി- അൻസാർ എടക്കുളം (ബിദായ), ട്രഷറർ- അഹമ്മദ് ശരീഫ് തിരൂർ (അൽഹൈൽ), വൈസ് പ്രസിഡന്റുമാർ-അബ്ദുൽ ഹസീബ് ഹുദവി (തർമത്ത്), അബ്ദുൽ ഖാദർ മൗലവി(മുസന്ന), അലി (ഖാബൂറ), മൂസക്ക (നഖൽ), അബ്ദുൽ സലാം (മൊബെല), അബ്ദുൽ അസീസ് (മുസന്ന). ജോയന്റ് സെക്രട്ടറിമാർ- അമീൻ ഹുദവി (അൽഖുദ്), സിദ്ദീഖ് (അൽഹൈൽ), സഈദ് ദാരിമി (ബിദായ), ജാഫർ (റുസ്താഖ്), സൽമാൻ (കദറ), അബ്ദുൽ ലത്തീഫ് (തർമത്ത്). വർക്കിങ് പ്രസിഡന്റ്- അബ്ദുൽ ലത്തീഫ് മൗലവി (ബറക്ക), വർക്കിങ് സെക്രട്ടറി- മുഹ്സിൻ, മീഡിയ-അംജദ് ഫൈസി.
പ്രവർത്തക സമിതി- സുനീർ ഫൈസി (ബറക്ക), അബ്ദുൽ ഹമീദ് പേരാമ്പറ (അൽഖുദ്), ശാക്കിർ പുത്തൻച്ചിറ(മൊബെല), ഷാഫി (അൽഹൈൽ), റാഷിദ് ഫൈസി, അബ്ദുൽ റസാഖ് (മുസന്ന), അബ്ദുൽ അസീസ് ബഖവി, മുഹമ്മദ് ശിഹാബ് (സുവൈഖ്), അൻസിൽ (കദറ), റിയാസ് പുതുക്കോട് (ബിദായ), തൻസീർ (ഖാബൂറ), അബ്ദുൽ മജീദ് വയനാട്, ഹനീഫ പോപുലർ, മുസ്തഫ (കദറ), ഹാഫിള് ബുർഹാൻ ഫൈസി (ഖബൂറ), ഫാറൂഖ് (ബറക്ക), ആഷിഫ്.