മുസ്ലീങ്ങളുടെ വികാരങ്ങൾക്കും വിശുദ്ധിക്കും എതിരായ ഇത്തരം പ്രകോപനപരമായ നടപടികളെയും അക്രമത്തിനും വിദ്വേഷത്തിനും പ്രേരണ നൽകുന്നതിനെ ശക്തമായി അപലപിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു.


സഹിഷ്ണുത, സഹവർത്തിത്വം, ആദരവ് എന്നിവയുടെ മൂല്യങ്ങൾ ഏകീകരിക്കാൻ അന്താരാഷ്ട്രതലത്തിൽ യോജിച്ച ശ്രമങ്ങളുടെ ആവശ്യകതയെ ഊന്നിപ്പറഞ്ഞ ഒമാൻ, തീവ്രവാദത്തിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുകയും മതങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുകയും ചെയ്യുന്ന എല്ലാ പ്രവൃത്തികളെയും കുറ്റകരമാക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. തുർക്കി വിരുദ്ധ പ്രക്ഷേഭങ്ങളുടെ ഭാഗമായിരുന്നു സ്വീഡനിലെ തുർക്കി എംബസിക്ക് മുന്നിൽ ഖുർആനിന്‍റെ കോപ്പികത്തിച്ചിരുന്നത്. ( അവലംബം ഒമാൻ ന്യൂസ് ഏജൻസി )

Leave a Reply

Your email address will not be published. Required fields are marked *