രാജ്യത്ത് പുതിയ ന്യൂന മർദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായി നാളെ മുതൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമാന്‍ കടലിന്റെ തീരപ്രദേശങ്ങള്‍, അല്‍ ഹജര്‍ പര്‍വതനിരകള്‍, ദോഫാര്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്തേക്കും. അല്‍ വുസ്ത, ദോഫാര്‍, തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളുടെ ചില ഭാഗങ്ങളില്‍ രാത്രി വൈകി മുതല്‍ രാവിലെവരെ മൂടല്‍മഞ്ഞോ അനുഭവപ്പെട്ടേക്കാമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.
ന്യൂനമര്‍ദ്ദത്തിന്റെ ആഘാതം ആഴ്ച്ചയിലുടനീളം തുടരും. പര്‍വതശിഖരങ്ങളില്‍ മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയോടൊപ്പം താപനിലയില്‍ പ്രകടമായ കുറവും വരും. ജബല്‍ ശംസില്‍ മൈനസ് 3.4 ഡിഗ്രി സെല്‍ഷ്യസ് ആണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. സൈഖ് പ്രദേശത്ത് 4.7 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. മസ്കത്തില് പരമാവധി താപനില 24 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 17 ഡിഗ്രി സെല്‍ഷ്യസും ആയിരുന്നു. സുഹാറിലും സൂറിലും താപനില സമാനമായിരുന്നു.