ദീർഘകാലമായി ഒമാനിൽ പ്രവാസ ജീവിതം നയിക്കുന്ന രാമചന്ദ്രൻ നായർ സംവിധാനം ചെയ്ത ” കർണ്ണികാരം ” എന്ന സംഗീത ആൽബത്തിനും , ” മൈ ലിറ്റിൽ ബ്രദർ ” എന്ന ഹൃസ്വ ചിത്രത്തിനും തിരുവനന്തപുരം മീഡിയ സിറ്റിയുടെ പുരസ്ക്കാരം .

മലപ്പുറം തിരൂർ സ്വദേശിയായ രാമചന്ദ്രൻ നായർ കഴിഞ്ഞ മുപ്പത്തിനാല് വർഷമായി ഒമാനിൽ ഉണ്ട് , പത്രാധിപർക്കുള്ള കത്തുകളിലൂടെ സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന ഇദ്ദേഹം മനുഷ്യ ജീവിതത്തെ തൊട്ടറിയുന്ന ഹൃസ്വ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് .

നാട്ടിൽ നിന്നും വിട്ടു നിൽക്കുന്ന ഒരു പ്രവാസി അനുഭവിക്കുന്ന , നാടിനെ കുറിച്ചുള്ള ഗൃഹാതുരത്വം തുളുമ്പുന്ന ഓർമകളാണ് ” കർണ്ണികാരം ” എന്ന സംഗീത ആൽബത്തിലൂടെ വരച്ചുകാട്ടുന്നത് . പ്രശസ്ത ഗായിക പതമശ്രീ ചിത്രയാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നതു, കൈതപ്രം ദീപാങ്കുരൻ ആണ് സംഗീത സംവിധാനം നൽകിയത് .

പൂർണ്ണമായും ഒമാനിൽ ചിത്രീകരിച്ച ” കർണ്ണികാരം ” മികച്ച ആശയത്തിനുള്ള പുരസ്‌കാരമാണ് നേടിയത് . ജീവിതം ഏൽപ്പിക്കുന്ന അപ്രതീക്ഷിത ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ട്ടപെട്ടു അനാഥത്വത്തിലേക്കു വലിച്ചെറിയപ്പെടുന്ന പെൺകുട്ടി , തനിക്കു കൂട്ടായി മറ്റൊരു അനാഥ ബാലനെ സഹോദരനായി ദത്തെടുക്കുന്ന കഥ പറയുന്ന ” മൈ ലിറ്റിൽ ബ്രദറിന് ” മികച്ച തിരക്കഥക്കുള്ള പുരസ്‌ക്കാരവും ലഭിച്ചു .

വാർധക്യത്തിൽ ഒറ്റപെട്ടു പോകുന്ന മാതാപിതാക്കളുടെ കഥ പറയുന്ന ” സ്മൃതിപഥങ്ങൾ ” എന്ന ഹൃസ്വ ചിത്രവും രാമചന്ദ്രൻ നായർ സംവിധാനം ചെയ്തിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *