സാങ്കതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്തു നിന്നും മസ്‌കത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കോതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. ഇന്ന് രാവിലെ 8.40ന് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം സാങ്കേതിക തകരാര്‍ കണ്ടതിനെ തുടര്‍ന്ന് 9.10ഓടെ തിരിച്ചിറക്കുകയായിരുന്നു.
യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്ന നടപടികള്‍ വൈകുമെന്നതിനാല്‍ യാത്രക്കാര്‍ക്ക് മറ്റൊരു വിമാനത്തില്‍ യാത്രാ സൗകര്യമൊരുക്കുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.( അവലംബം : ടൈംസ് ഓഫ് ഒമാൻ )