സംഘ പരിവാർ സംഘടനകൾ ഭക്ഷണം കഴിക്കുന്നവന്റെ മതം ചികയുമ്പോൾ കേരളത്തിൽ ചിലർ പാകം ചെയ്യുന്നവന്റെ ജാതി നോക്കി സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കാൻ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ഉപാധ്യക്ഷൻ ഷിബു മീരൻ അഭിപ്രായപ്പെട്ടു,

സലാല കെ എം സി സി വയനാട് ജില്ല സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം, സലാല വുമൻസ് ക്ലബ്ബ് ഹാളിൽ നടന്ന സമ്മേളനം കേന്ദ്രകമ്മിറ്റി പ്രസിഡന്റ നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു, കേന്ദ്ര കമ്മിറ്റി നേതാക്കളായ ഷബീർ കാലടി, റഷീദ് കല്പ്പറ്റ,എംസി അബ്ദുള്ള ഹാജി എന്നിവർ സംസാരിച്ചു സമ്മേളനത്തിന് ആശംസകൾ അർപ്പിച്ച് കൊണ്ട് ഹുസൈൻ മാസ്റ്റർ കാച്ചിലോടി, മുനീർ വി സി, സൈഫുദ്ധീൻ എന്നിവർ സംസാരിച്ചു,സലാല കെഎംസിസിയുടെ പുതിയ കേന്ദ്ര കമ്മിറ്റി ഭാരവാഹികൾക്ക് സ്വീകരണം നൽകുകയും ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു,

കുറഞ്ഞ മാസങ്ങൾക്കുള്ളിൽ തന്നെ ജീവകാരുണ്യ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന വയനാട് ജില്ല കമ്മിറ്റി പ്രശംസനീയമാണെന്ന് ചടങ്ങിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു. റഷീദ് പുതുശ്ശേരി, അബ്ദുൽ അസീസ് ദാരിസ്, മുനീർ, അഷ്‌റഫ്‌,ജാബിർ,ജംഷാദ്,സഹീർ ഹാരിസ് വയനാട് ഷഹീർ പനമരം സുുബൈർ, മീനങ്ങാടി തുടങ്ങിയവർ നേതൃത്വം നൽകി

നിസാർ കുപ്പാടിത്തറ അധ്യക്ഷനായിരുന്നു, ഷമീർ ഫൈസി സ്വാഗതവും ഷൌകത്ത് സി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *