നാദാപുരം മേഖലയിൽ ഹരിത രാഷ്ട്രീയത്തിന്റെ കാവലാളായി പ്രവർത്തിച്ചിരുന്ന അന്തരിച്ച പണാറത്ത് കുഞ്ഞിമുഹമ്മദ് സാഹിബ് അനുസ്മരണം മസ്കറ്റ് കെഎംസിസി നാദാപുരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ജനുവരി 22 ഞായറാഴ്ച രാത്രി 9 മണിക്ക് റൂവി കെഎംസിസി ഓഫീസിൽ നടക്കും.
അനുസ്മരണ സമ്മേളനം മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ ഉൽഘാടനം ചെയ്യും മുസ്ലിം ലീഗ് നാദാപുരം മണ്ഡലം സെക്രട്ടറി ടി കെ ഖാലിദ് മാസ്റ്റർ മുഖ്യ അതിഥിയായി പങ്കെടുക്കുമെന്ന് മസ്കറ്റ് കെഎംസിസി നാദാപുരം മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് പോയിക്കര സെക്രട്ടറി മുഹമ്മദ് വാണിമേൽ എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.