മസ്കറ്റ് സുന്നി സെന്റർ 2023 വർഷത്തേക്കുള്ള പുതിയ പ്രവർത്തക സമിതി നിലവിൽ വന്നു. റൂവിയിലുള്ള മൻബഉൽ ഹുദാ മദ്രസയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

 

അൻവർ ഹാജി പ്രസിഡണ്ടും ഷാജുദ്ദീൻ ബഷീർ ജനറൽ സെക്രട്ടറിയും അബ്ബാസ് ഫൈസി ട്രഷററുമായ വർക്കിംഗ് കമ്മിറ്റിയും N. മുഹമ്മദ്‌ അലി ഫൈസി ചെയർമാനായ ഉപദേശക സമിതിയും നിലവിൽ വന്നു.

മറ്റു ഭാരവാഹികൾ: മുസ്തഫ ഹാജി മട്ടന്നൂർ, ഉമർ വാഫി , മൂസ ഹാജി മത്ര (വൈസ് പ്രസിഡണ്ടുമാർ), മുഹമ്മദ് ബി, , റിയാസ് മേലാറ്റൂർ, ഷബീർ (ജോയിന്റ് സെക്രട്ടറിമാർ), സബ് കമ്മിറ്റി കൺവീനർമാരായി സലീം കോർണേഷ് (മദ്രസ) സുലൈമാൻ കുട്ടി (ഹജ്ജ്-ഉംറ), സലാഹുദ്ധീൻ യമാനി (ദഅവ) ഹാഷിം ഫൈസി (മയ്യത്ത് പരിപാലനം) നിളാമുദ്ദീൻ ഹാജി (സ്വലാത്ത്) മുഹമ്മദ് ആരിഫ് (ഐടി – മീഡിയ) സമീൽ കിരിയത്ത് (ഫാമിലി ക്ലാസ്സ്) എന്നിവരെയും തെരഞ്ഞെടുത്തു.

 

വാർഷിക ജനറൽ ബോഡി യോഗത്തിൽ അൻവർ ഹാജി അധ്യക്ഷത വഹിച്ചു. മൻബഉൽ ഹുദാ മദ്രസ പ്രിൻസിപ്പൽ എൻ. മുഹമ്മദലി ഫൈസി ഉദ്ഘാടനം ചെയ്തു. ഷാജുദീൻ ബഷീർ സ്വാഗതം ആശംസിച്ചു. ജമാൽ അൽഖുവൈർ പ്രവർത്തന റിപ്പോർട്ടും മുഹമ്മദ്‌ B.വരവ് ചിലവ് കണക്കുകളും സലിം കോർണിഷ് മദ്രസ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

റിട്ടേണിംഗ് ഓഫീസർ PAV അബുബക്കർ ഹാജി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *