പ്രശസ്ത സിനിമ സീരിയൽ നടനും, കർഷകശ്രി അവാർഡ് ജേതാവുമായ ശ്രീ കൃഷ്ണപ്രസാദ് വീശിഷ്ട അതിഥി

ഒമാൻ കൃഷിക്കൂട്ടം വിളവെടുപ്പുത്സവം ഫെബ്രുവരി 3 വെള്ളിയാഴ്ച ബർക്കയിലെ ഹൽബാൻ ഫാമിൽ വെച്ച് നടക്കും.പ്രശസ്ത സിനിമ സീരിയൽ നടനും, കർഷകശ്രി അവാർഡ് ജേതാവും ആയ ശ്രീ കൃഷ്ണപ്രസാദ് ആണ് വീശിഷ്ട അതിഥി ആയി എത്തുന്നത്.കാലത്ത് 8 മുതൽ വൈകീട്ട് 6 വരെ നടക്കുന്ന പരിപാടിയിൽ ഒമാനിലെ വിവിധ റീജിയനുകളിലായി വീടുകളിൽ കൃഷിചെയ്യുന്ന അംഗങ്ങൾ വിളവുകൾ അവിടെ കൊണ്ടുവന്നു പ്രദർശിപ്പിക്കുകയും, എല്ലാവരും ചേർന്നു പങ്കിട്ടടുക്കുകയും ചെയ്യും.

ഒമാൻ കൃഷിക്കൂട്ടം മാതൃക കർഷകൻ/കർഷക അവാർഡ് അന്നേ ദിവസം നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.


2014 മുതൽ ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒമാനിൽ പ്രവർത്തിച്ചു വരുന്ന കൂട്ടായ്മയാണ് ഒമാൻ കൃഷിക്കൂട്ടം.
നാം കഴിക്കുന്ന ഭക്ഷണത്തിന്റെ ഒരംശമെങ്കിലും സ്വയം ഉത്പാദിപ്പിക്കണമെന്ന് കരുതുന്ന, കൃഷിയെ സ്നേഹിക്കുന്ന പത്തോളം കൂട്ടുകാർ ഒന്നിച്ചു തുടങ്ങിയ കൂട്ടായ്മയാണ് ഇന്ന്
3500 ഓളം കുടുംബങ്ങൾ അംഗങ്ങളായിട്ടുള്ള ഒരു വലിയ ഫേസ് ബുക്ക്‌ കൂട്ടായ്മയായി വളർന്നത്.

എല്ലാ വർഷവും ഓഗസ്റ്റ് മാസത്തോടെ
വിത്ത് വിതരണം നടത്തി എല്ലാ അംഗങ്ങൾക്കും ഗുണമേന്മയുള്ള വിത്തുകൾ സൗജന്യമായി എത്തിക്കും. വിത്തുകൾ മുളപ്പിക്കാനും, അവയുടെ പരിചരണത്തിനും, കീടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും കൃത്യമായ നിർദേശങ്ങൾ നൽകാൻ വിവിധ റീജിയനുകളിലായി നാല് വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ട്. കൃഷിചെയ്തെടുക്കുന്ന വിളവുകൾ പ്രദർശിപ്പിക്കാനും പങ്കുവെക്കാനുമുള്ള വേദിയാണ് ഒമാൻ കൃഷിക്കൂട്ടം വിളവെടുപ്പുത്സവം.

കേരള കൃഷി മന്ത്രി ഒമാൻ സന്ദർശിച്ചപ്പോൾ കൃഷിയിലുള്ള സംശയ നിവാരണത്തിനായി കൃഷി ഓഫീസർമാരടങ്ങിയ ഒരു വിദഗ്ധ പാനലിനെ ഒമാൻ കൃഷിക്കൂട്ടത്തിനു വേണ്ടി തന്നിട്ടുണ്ട്.

ഈ കൃഷിചെയ്യുന്ന കാലയളവിൽ ഒമാൻ കൃഷിക്കൂട്ടം മാതൃക കർഷകൻ / കർഷക മത്സരത്തിൽ പങ്കെടുക്കാം.മണ്ണിലും ചട്ടിയിലും കൃഷിച്ചെയ്യുന്നവർക്ക് മസ്കറ്റ്,സോഹാർ, ബുറൈമി എന്നീ റീജിയനിൽ നിന്ന് മൂന്ന് മാസം നീണ്ടു നിൽക്കുന്ന മത്സരങ്ങളിൽ നിന്നാണ് എല്ല വർഷവും വിജയികളെ തിരഞ്ഞെടുക്കുന്നത്.

പുതു തലമുറയിലേക്ക് കൃഷി എന്ന സംസ്കാരത്തെ പകർന്നു കൊടുക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ സ്കൂൾ ബുറൈമിയിൽ ഒമാൻ കൃഷിക്കൂട്ടത്തിന്റെ മേൽനോട്ടത്തിൽ വർഷങ്ങളായി കൃഷിത്തോട്ടം നിർമ്മിക്കാറുണ്ട്. 2017 ൽ ഇന്ത്യൻ സ്കൂൾ darsait ലും ഈ രീതിയിൽ കൃഷിത്തോട്ടം നിർമിച്ചിരുന്നു.

ഈ വർഷം കുട്ടികൾക്ക് സ്വന്തമായി ചെടികൾ നട്ട് വളർത്തി വിളവെടുക്കാൻ പരിശീലിപ്പിക്കുന്നതിനായി ലിറ്റിൽ ഗ്രീൻ ഫിംഗഴ്സ് മത്സരവും നടത്തി വരുന്നുണ്ട്.

ഒമാൻ കൃഷിക്കൂട്ടം വിതരണം ചെയ്ത തക്കാളി, വഴുതന, മുളക് തൈകൾ നട്ട് വളർത്തി ഏറ്റവും നന്നായി വിളവെടുക്കുന്നവർ മത്സരത്തിൽ വിജയികളായിരിക്കും.
ലിറ്റിൽ ഗ്രീൻ ഫിംഗഴ്സ് വിജയിക്കുന്ന കുട്ടികർഷകനുള്ള സമ്മാനവും ചടങ്ങിൽ വിതരണം ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *