തിരക്ക് പിടിച്ച പ്രവാസത്തിനിടയിലും സമസ്തയുടെയും ദീനിന്റെയും പ്രവർത്തനങ്ങൾക്ക് താങ്ങാകുകയും പ്രയാസമനുഭവിക്കുന്ന സഹജീവികളുടെ കണ്ണീരൊപ്പാനും ചിലവഴിക്കുന്ന സമയവും ധനവും പാഴായി പോകില്ലെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളയ്ക്കോട് പറഞ്ഞു.

എസ് കെ എസ് എസ് എഫ് ഒമാൻ നാഷണൽ കോർഡിനേഷൻ മസ്കറ്റിൽ ജനുവരി 27 ന് സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയുടെ പോസ്റ്റർ പ്രകാശനം എസ് ഐ സി ഒമാൻ വാട്സാപ്പ് ഗ്രൂപ്പിൽ ഓൺലൈൻ ആയി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ മനുഷ്യ ജാലിക സംഘാടക സമിതി രക്ഷാധികാരിയും എസ് ഐ സി ഒമാൻ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ശിഹാബ് ഫൈസി വയനാട് ആശംസകൾ നേർന്നു. സംഘാടക സമിതി ജനറൽ കൺവീനർ ശുഹൈബ് പാപ്പിനിശ്ശേരി സ്വാഗതവും ചെയർമാൻ കെ എൻ എസ് മൗലവി നന്ദിയും പറഞ്ഞു.

ഒമാനിലെ വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിൽ സംഘാടക സമിതി വർക്കിംഗ്‌ ചെയർമാൻ സക്കീർ ഹുസൈൻ ഫൈസി ജാലിക ചീഫ് കോർഡിനേറ്റർ പി ടി എ ഷുക്കൂർ സഹം വൈസ് ചെയർമാൻ നൗഷാദ് മാഹി എന്നിവർ പ്രചാരനോത്ഘാടനം നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *