കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി. മാടായി വാടിക്കൽ ഹൈദ്രോസ് മസ്ജിദിന് സമീപത്തുള്ള സൈതമാരകത്ത് അരുൾപുറായിൽ അഹമ്മദ് കുഞ്ഞി ഹാജി (77) ആണ് മസ്കത്തിൽ മരിച്ചത്. 40 വർഷമായി ഒമാനിൽ ബിസിനസ് നടത്തിവരികയായിരുന്നു.
പിതാവ്: മുഹമ്മദ് കുഞ്ഞി. മാതാവ്: ബീഫാത്തു. ഭാര്യ: സുബൈദ. മക്കൾ: സമീർ(ഫുഡ്ലാന്റ്സ്), സഹീർ, സജീർ, സാബിത. മരുമക്കൾ: റസാം, സുരയ്യ (ഫുഡ്ലാന്റ്സ്), ഫായിസ, സാബിറ. മയ്യത്ത് ഇന്ന് രാത്രി 9.30ന് അമീറാത്ത് ഖബർസ്ഥാനിൽ മറവ് ചെയുമെന്ന് പ്രവാസി വെൽഫെയർ പ്രവർത്തകർ അറിയിച്ചു.