ഇന്ത്യൻ സോഷ്യൽ ക്ലബ് അൽബാജ് ബുക്സുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ ഉൽഘാടനം വ്യാഴാഴ്ച രാവിലെ പത്തിന് ഇന്ത്യൻ അംബാസഡർ അമിത് നാരങ് നിർവഹിച്ചു.
7500ൽപരം എഴുത്തുകാരുടെ 50,000 ത്തിലധികം പുസ്തകങ്ങളാണ് വിൽപനക്കെത്തുന്നത്. ഇന്ത്യയിലെ എല്ലാ പ്രധാന ഭാഷകളിലെയും പുസ്കങ്ങൾ ലഭ്യമാണ്.
മലയാളം, അറബി, ഹിന്ദി, ഇംഗീഷ്, ഒഡിയ, തമിഴ്, കന്നഡ, തെലുങ്ക്, ഉറുദു, ബംഗള, പഞ്ചാബി, മറാത്തി, നേപ്പാളി ഭാഷകളിലെ പുസ്തകങ്ങൾ മേളയിൽ ലഭ്യമാവും. മസ്കത്ത് ഇന്ത്യൻ സ്കൂളിനോടനുബന്ധിച്ചുള്ള ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മൾട്ടി പർപസ് ഹാളിലാണ് പുസ്തകേത്സവം.പുസ്തകോത്സവത്തോടനുബന്ധിച്ച് ഒമാൻ ബുക് ലവേഴ്സ് ക്ലബ്ബിെൻറ മേൽനോട്ടത്തിൽ വിവിധ മത്സര പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
സ്കൂൾ കുട്ടികൾക്ക് വേണ്ടി കളറിങ്, പുസ്തക നിരൂപണം, കവിതാ പാരായണം, കഥാ കഥനം തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. ഇൗ മത്സരങ്ങൾക്ക് വൻ പിന്തുണയാണ് ലഭിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
കടപ്പാട് : ഗൾഫ് മാധ്യമം.