അറേബ്യൻ ഗൾഫ് കപ്പ് ഗ്രൂപ്പ് ” എ ” യിൽ ഒമാന് ഇന്ന് ( വ്യാഴം ) നിർണ്ണായക മത്സരം . ഒമാൻ സമയം വൈകുന്നേരം ഏഴു മണിക്ക് സൗദി അറേബിയയുമായുള്ള മത്സരത്തിൽ സമനില നേടുകയാണെങ്കിൽ പോലും ഒമാന് സെമിഫൈനലിൽ പ്രവേശിക്കാം .

എന്നാൽ ലോകകപ്പിൽ അർജന്റീനയെ അട്ടിമറിച്ച സൗദിയുമായുള്ള നാളത്തെ മത്സരം ഏറെ കടുത്തതായിരിക്കും , മാത്രമല്ല സൗദിയെ സംബന്ധിച്ച് നാളെ ജയിച്ചേ തീരൂ എന്നതിനാൽ സർവശക്തിയും സംഭരിച്ചായിരിക്കും സൗദി പോരാടുക .

എങ്കിലും കാര്യങ്ങൾ ഏറെക്കുറെ ഒമാനിന് അനുകൂലമാണ് , ഒന്നാമതായി രണ്ടു മത്സരങ്ങളിൽ നിന്നും നാല് പോയിന്റ് ഉള്ള ഒമാന് ഒരു പോയിന്റ് കൂടി നേടിയാൽ സെമി ഫൈനൽ ഉറപ്പാക്കാം .

ഇറാഖിനും, ഒമാനും ഒരേ പോയിന്റ് ആണെങ്കിലും ഗോൾ ശരാശരിയിൽ ഇറാഖ് ആണ് മുന്നിൽ . ഇന്ന് യെമനുമായി നടക്കുന്ന മത്സരം ഇറാഖിനും നിർണ്ണായകമാണ് .

യെമനെ സംബന്ധിച്ച് ഇന്നത്തെ മത്സരത്തിന് പ്രസക്തി ഇല്ല , എങ്കിലും ഇറാഖിനെ സംബന്ധിച്ച് ഇന്നത്തെ മത്സരം തോൽക്കാതിരിക്കണം . ചുരുക്കത്തിൽ ഗ്രൂപ്പിലെ മൂന്നു ടീമുകൾക്കും തുല്യ സാധ്യതയാണ് സെമി ഫൈനലിൽ പ്രവേശിക്കാൻ ഉള്ളത് . രണ്ടു മത്സരങ്ങളൂം നടക്കുന്നത് ഒരേ സമയത്താണ് .

Leave a Reply

Your email address will not be published. Required fields are marked *