മസ്‌കത്തില്‍ നിന്ന് ഈ മാസം 14, 15 ദിവസങ്ങളില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂര്‍, കൊച്ചി സെക്ടറുകളിലേക്കുള്ള വിമാന സര്‍വീസുകളില്‍ മാറ്റം. 14ന് കൊച്ചിയിലേക്കും 15ന് കണ്ണൂരിലേക്കുമുള്ള സര്‍വീസുകളാണ് സമയം പുനഃക്രമീകരിച്ചിരിക്കുന്നത്. 14ന് ഉച്ചക്ക് 1.50ന് മസ്‌കത്തില്‍ നിന്നു പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം വൈകിട്ട് ഏഴു മണിക്കു കൊച്ചിയിലെത്തും.
ഇവിടെ നിന്നു രാവിലെ 10.30ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12.50ന് മസ്‌കത്തിലെത്തും. 15ന് രാവിലെ 7.20ന് മസ്‌കത്തില്‍ നിന്നു പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം 12.10ന് കണ്ണൂരില്‍ ലാന്റ് ചെയ്യും. കണ്ണൂരില്‍ നിന്നും പുലര്‍ച്ചെ 4.20ന് പുറപ്പെടുന്ന വിമാനം ഒമാന്‍ സമയം 6.20ന് മസ്‌കത്തിലെത്തുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു.