2020ൽ ജനുവരി 11ന് സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ പിൻഗാമിയായി ചുമതലയേറ്റ് മൂന്നാണ്ട് പിന്നിടുമ്പോൾ ലോകത്തോടൊപ്പം സഞ്ചരിക്കാനുള്ള പുതുപാത വെട്ടിതെളയിക്കാനുള്ള പ്രയ്ത്നത്തിലാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് .
വികസനത്തിന്‍റെ പുത്തൻ വിഹായസിലേക്ക് രാജ്യത്തെ നയിക്കുമ്പോൾ സ്വദേശികളോടൊപ്പം വിദേശികളേയും പരിഗണിക്കുന്നു എന്നതാണ് എടുത്തു പറയേണ്ട കാര്യം . നവോത്ഥാനത്തിന്‍റെ നേട്ടങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും ഈ രാജ്യത്തിന്‍റെ ഉയർച്ചക്കും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കാൻ ഭരണസാരഥ്യം ഏറ്റെടുത്ത നാളിൽ തന്നെ സുൽത്താൻ ഒമാനിലെ പൗരൻമാരോട് ആഹ്വാനം ചെയ്തിരുന്നു. സുൽത്താന്‍റെ നിസ്തുലമായ നേതൃപാഠവത്തോടൊപ്പം പൗരന്മാരുടെ പരിപൂർണ്ണ പിന്തുണയോടെ രാജ്യം വെല്ലുവിളികളെ നേരിട്ട് പുരോഗതിയുടെ പുത്തൻ പടവുകളിലേക്ക് അനുദിനം നടന്ന് കയറുകയാണ്.
” വിഷൻ 2040 ” ൽ പ്രചോദനം നേടി രാജ്യം മുന്നോട്ട് കുതിക്കുമ്പോൾ ഒട്ടറെ സാമൂഹിക , സാമ്പത്തിക പദ്ധതികൾ ആവിഷ്കരിച്ചതിന്റെ നേട്ടങ്ങൾ കണ്ടു തുടങ്ങി . ഇതിന്റെ ഫലമായി കഴിഞ്ഞ വർഷം അവസാനം രാജ്യത്തിന്‍റെ ആഭ്യന്തര ഉൽപാദനം 44.9 ശതകോടിയായി ഉർന്നു. 2021നെക്കാർ 32.4 ശതമാനം വളർച്ചയാണിത്. കഴിഞ്ഞ വർഷം വർഷത്തെ ബജറ്റ് മിച്ച ബജറ്റായിരുന്നു. എണ്ണ വില വർധിക്കാതെ പിടിച്ച് നിർത്തിയതടക്കം നിരവധി മേഖലകളിൽ ജനങ്ങൾക്ക് ഏറെ ഉപകാരമുള്ള പദ്ധതികൾ കഴിഞ്ഞ വർഷം സുൽത്താൻ നടപ്പിലാക്കി. ഭവന വായ്‌പകൾ വർധിക്കൽ, ഇലക്ട്രിസിറ്റി, ഭക്ഷ്യ ഉൽപന്നങ്ങൾ എന്നിവക്ക് സബ്സിഡി ഏർപ്പെടുത്തൽ തുടങ്ങിയവ ഇതിൽ ചിലതാണ്.
സാമ്പത്തിക വരുമാനം കുറഞ്ഞ കുടുംബങ്ങൾക്ക് സാമ്പത്തിക പിന്തുണയും സർക്കാർ നടത്തിയിരുന്നു. വിദേശത്ത് പഠിക്കുന്നവർക്കുള്ള സ്കോളർഷിപ്പ് 25 ശതമാനം വർധിച്ചതും റിയാദാ കാർഡുടമകളുടെ ബാങ്ക് വാഴ്പ എഴുതി തള്ളിയതും ഇതിൽ ഉൾപ്പെടും. ശാസ്ത്ര ഗവേഷണം അടക്കം നിരവധി മേഖലകളിൽ ഒമാൻ പുരോഗതി നേടിയിരുന്നു. വിവര സാങ്കേതിക മേഖലയിൽ ഒമാൻ വൻ നേട്ടമാണുണ്ടാക്കിയത്. വിദ്യാഭ്യാസ മേഖലയിൽ ലോകത്തെ മികച്ച പത്ത് രാജ്യങ്ങളിലാണ് ഒമാൻ. ഭക്ഷ്യ സുരക്ഷ, ഭക്ഷ്യ ഗുണനിലവാരം, ഭക്ഷ്യ ലഭ്യത തുടങ്ങിയ മേഖലയിലും ഒമാൻ ഉയർന്ന റാങ്കിലാണുള്ളത്. ലോകത്തു സമാധാനപരമായി ജീവിക്കാൻ സാധിക്കുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഒമാൻ .
ടൂറിസം മേഖലയും സാമ്പത്തിക നയതന്ത്രത്തിന് യോജിച്ചതാണ്. വൈവിധ്യം നിറഞ്ഞ പരിസ്ഥിതി, ബീച്ചുകൾ, പരമ്പരാഗത പ്രാധാന്യമുള്ള സ്ഥലങ്ങൾ, മ്യൂസിയങ്ങൾ, ആധുനിക സൗകര്യതോടെയുള്ള ആഡംബര ഹോട്ടലകൾ എന്നിവയും സാമ്പത്തിക മേഖലക്ക് അനുഗ്രഹമാവുന്നുണ്ട് . നിക്ഷേപകരെ ആകർഷിക്കുന്ന പദ്ധതികളൂം ലോകത്തിലെ മറ്റ് രാജ്യങ്ങളുടെ താൽപര്യങ്ങൾക്ക് വില കൽപിക്കുന്ന വിദേശ നയവും രാജ്യത്തിനു ഏറെ നേട്ടങ്ങൾ നേടി തന്നു .
വിദേശ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുതുന്നതിന്റെ ഭാഗമായി നിരവധി രാഷ്ട തലവന്മാർ കഴിഞ്ഞ നാളുകളിൽ ഒമാനിലെത്തി
സ്വന്തം രാജ്യത്തെ പൗരന്മാരെ എന്ന പോലെ , വിദേശികളായ നമ്മുടെയും ക്ഷേമം ഉറപ്പു വരുത്തുന്ന സുൽത്താൻ രാജ്യത്തെ പുരോഗതിയിലേക്കു നയിക്കുമ്പോൾ നമ്മളും അതിൽ ഭാഗമാകുക.സുൽത്താന് ഹൈതം ബിൻ താരിഖ് അൽ സഈദിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു