” ഓർമകൾക്ക് മരണമില്ല “
ആധുനിക ഒമാന്റെ ശില്പി എന്ന് വിശേഷിപ്പിക്കുന്ന സുൽത്താൻ ഖാബൂസ് ബിൻ സഈദ് വിടവാങ്ങിയിട്ട് ഇന്ന് മൂന്ന് വർഷം .
1970 ൽ ഒമാന്റെ ഭരണസാരഥ്യം ഏറ്റെടുക്കുമ്പോൾ അറബ് മേഖലയിൽ പോലും അധികമാരും അറിയാത്ത രാജ്യമായിരുന്നു ഒമാൻ . 1970 ജൂലായ് 23നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് രാജ്യത്തിന്റെ അധികാരം ഏറ്റത്. .സമഗ്രമാറ്റങ്ങളുടെ ദിനങ്ങളായിരുന്നു പിന്നീട്.
സ്ഥാനാരോഹണ ശേഷം അദ്ദേഹം ആദ്യമായി ചെയ്തത് രാജ്യത്തിന്റെ പേരു മാറ്റമായിരുന്നു. മസ്കറ്റ് ആന്റ് ഒമാന്‍ എന്ന പേര് മാറ്റി സുല്‍താനേറ്റ് ഓഫ് ഒമാന്‍ എന്നാക്കി സ്വന്തം രാജ്യത്തെ ലോകത്തില്‍ അടയാളപ്പെടുത്തി. പിന്നീട് ഒമാന്റെ വളര്‍ച്ചയുടെ നാളുകള്‍ ആയിരുന്നു. ലോക രാജ്യങ്ങള്‍ക്കൊപ്പം ശക്തമായ സാന്നിധ്യമായി ഒമാന്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നത് ഈ ഭരണാധികാരിയുടെ അക്ഷീണ ശ്രമഫലമായാണ് . വിദ്യാഭ്യാസത്തിനും , ആരോഗ്യ പരിപാലനത്തിനും , അടിസ്ഥാന സൗകര്യ വികസനത്തിനും ,സ്ത്രീ ശാക്തീകരണത്തിനും ഏറെ ഊന്നല്‍ നൽകി .
ഇന്ത്യയുമായി അദ്ദേഹമെന്നും സവിശേഷ ബന്ധം പുലര്‍ത്തി പോന്നു. ഇന്ത്യന്‍ പ്രവാസികള്‍ എക്കാലവും അദ്ദേഹത്തിന് പ്രിയപ്പെട്ടവരായിന്നു . പശ്ചിമേഷ്യൻ സമാധാനത്തിനു അദ്ദേഹം നൽകിയ സംഭാവനകളെ മുൻനിർത്തി മഹാത്മാ ഗാന്ധി സമാധാന പുരസ്‌കാരം സുൽത്താൻ ഖാബൂസ് ബിൻ സഈദിന് നൽകിയിട്ടുണ്ട്
സുൽത്താൻ ഖാബൂസിന്റെ നിര്യാണത്തെ തുടർന്ന് ലളിതമായ അധികാര കൈമാറ്റത്തിലൂടെ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദ് രാജ്യത്തിന്റെ ഭരണച്ചുമതല ഏറ്റെടുത്തു .
സുൽത്താൻ ഖാബൂസിന്റെ മഹത്തായ പാരമ്പര്യം മുൻനിർത്തി രാജ്യത്തെ നയിക്കുമെന്ന് അധികാരമേറ്റ ഉടൻ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ഊന്നി പാഞ്ഞു . അതിനോട് പൂർണ്ണമായും നീതി പുലർത്തും വിധം സുൽത്താൻ ഹൈതം ബിൻ താരിഖ് , രാജ്യത്തിന്റെ മഹത്തായ പാരമ്പര്യം നിലനിർത്തി കൊണ്ട് രാജ്യത്തെ മുന്നോട്ട് നയിക്കുന്നു . സുൽത്താൻ ഖാബൂസിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം