ആഴ്‌ചയിൽ നാല് ദിവസം പ്രവൃത്തി ദിവസമായും വാരാന്ത്യ അവധികൾ രണ്ട് ദിവസങ്ങൾക്ക് പകരം മൂന്ന് ദിവസമാക്കി മാറ്റുന്നതിനുമുള്ള സാധ്യതകൾ ഒമാൻ പഠിക്കുന്നതായി ദേശീയ ദിനപത്രം റിപ്പോർട്ട് ചെയ്തു.
പബ്ലിക് സർവീസ് നിയമത്തിന്റെ നിർദ്ദേശം നിലവിൽ പഠനത്തിലാണെന്നും അംഗീകാരത്തിന് മുമ്പ് ഷൂറ കൗൺസിലിലും സ്റ്റേറ്റ് കൗൺസിലുകളിലും പാസാക്കുമെന്നും തൊഴിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അറബിക് പത്രം പറഞ്ഞു.
ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രചാരം നേടുന്ന ഈ ആശയം വിവിധ രാജ്യങ്ങളും കമ്പനികളും ഇതിനോടകം പരീക്ഷിച്ചു. നാല് ദിവസത്തെ പ്രവൃത്തി കൂടുതൽ കാര്യക്ഷമമാണെന്ന് മാത്രമല്ല, ജീവനക്കാരുടെ സമ്മർദ്ദവും ക്ഷീണവും ഒഴിവാക്കാനും സഹായിക്കുമെന്ന് പഠനം തെളിയിച്ചിരുന്നു.