” നാളെ മുതൽ വീണ്ടും ന്യൂനമർദ്ദം ”
രാജ്യത്ത് നാളെ മുതൽ മറ്റൊരു ന്യൂനമർദ്ദം കൂടി ബാധിക്കുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, ദാഖിലിയ,തെക്ക് വടക്ക് ശർഖിയ, മസ്കത്ത് ഗവർണറേറ്റുകളിൽ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
അടുത്ത മൂന്നു ദിവസംവരെ തുടർന്നേക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഈ ശൈത്യകാലത്തെ മൂന്നാമത്തെ ന്യൂന മർദ്ദമാണിതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ ഒമാനി മെറ്റീരിയോളജി ഉദ്യോഗസ്ഥൻ പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരം മുതൽ സജീവമായ ന്യൂനമർദ്ദത്തിന്റെ ഫലമായി ഒമാനിലെ പല പ്രദേശങ്ങളിലും വിവിധ തീവ്രതയിലുള്ള മഴ ലഭിച്ചു . ഏറ്റവും കൂടുതൽ ലഭിച്ചത് മുസന്ദം ഗവർണറേറ്റിലെ ബുഖ വിലായത്തിലാണ്. 93 മില്ലീമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്.
ഖസബ്-81 മി.മീ, വടക്കൻ ബാത്തിന ഗവർണറേറ്റിലെ വിലായത്തുകളായ ലിവ-62, ഷിനാസ്-42, സുഹാർ-18 മില്ലീമീറ്ററും മഴയും ലഭിച്ചു. സീബ്, റുസ്താഖ് എന്നി വിലായത്തുകളിൽ മൂന്ന് മി.മീറ്റർ മഴയും മുസന്നയിൽ രണ്ട് മില്ലിമീറ്റർ മഴയുമാണ് രേഖപ്പെടുത്തിയത്.