ഒമാനിലെ കോട്ടയം ജില്ലയിലെ എരുമേലി സ്വദേശികളുടെ കൂട്ടായ്മയായ മസ്ക്കറ്റ് എരുമേലി അസ്സോസ്സിയേഷൻ ക്രിസ്തുമസ്സ് പുതുവത്സരാഘോഷം 2023 ദാർസൈത് അഹ്ലി സിദാബ് ക്ലബ് ഹാളിൽ വെള്ളിയാഴ്ച്ച വൈകുന്നേരം സംഘടപ്പിച്ചു.
ഒമാനിലും ,നാട്ടിലുമായി കഴിഞ്ഞ ഏഴു വർഷമായി നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്ന സംഘടന ആണ് എരുമേലി അസോസിയേഷൻ.കുട്ടികളുടെ കലാപരിപാടികൾ,കുടുംബ സംഗമം,ഗ്രാമഫോൺ മ്യൂസിൿസ്ന്റെ ഗാനമേള,എന്നിവ പരിപാടിക്ക് കൊഴുപ്പേകി.
അസോസിയേഷൻ രക്ഷാധികാരിയായിരുന്ന ബഷീർ കുഞ്ഞു മുഹമ്മദ് പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ പോയതിനു ശേഷമുള്ള പരിപാടിയിൽ അസോസിയേഷൻ പ്രസിഡന്റ് ഷാജി കണ്ണന്താനം ഉത്ഘാടനം ചെയ്തു,രക്ഷാധികാരി അബ്ദുൽ ലത്തീഫ് ,ജനറൽ സെക്രട്ടറി മുഹമ്മദ് ഷാ റസാഖ് എന്നിവർ ആശംസ പ്രസംഗം നടത്തി.ജോയിന്റ് സെക്രട്ടറി ഷാജി മുഹമ്മദ് നന്ദി പറഞ്ഞു.