പ്രശസ്ത പിന്നണി ഗായിക സിതാരയുടെ മ്യൂസിക്ക് ബാൻഡായ ” പ്രോജക്ട് 2023 മലബാറിക്കസിന്റെ ” സംഗീത വിരുന്ന് ജനുവരി 12 വ്യാഴാഴ്ച വൈകുന്നേരം ഏഴരക്ക് അൽ ഫലജ് ഹോട്ടലിലെ ഗ്രാൻഡ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു .

ജെ.എൻ.എഫ് അസ്സോസിയേറ്റ്സിന്റെ ബാനറിൽ ആണ് പരിപാടി സംഘടിപ്പിക്കുന്നത് . നിരവധി തവണ ഒമാനിൽ സംഗീത പരിപാടി അവതരിപ്പിച്ചിട്ടുള്ള സിതാര ഇതാദ്യമായാണ് സ്വന്തം ബാൻഡുമായി ഒമാനിൽ സംഗീത പരിപാടി അവതരിപ്പിക്കുന്നത് . സീ പേൾ ഗോൾഡ് ആൻഡ് ഡയമണ്ട് മുഖ്യ പ്രായോജകരാകുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും .

പത്ര സമ്മേളനത്തിൽ ,ജിജിൻ ജിത് , ഫിറോസ് ഹസ്സൻ , നവാസ് ഇസ്മായിൽ , റോയ് പുത്തൂർ,ഫ്രാൻസിസ് തലച്ചിറഎന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *