തൃശ്ശൂർ വാടാനപ്പള്ളി ഗണേഷമംഗലം സ്വദേശി എം.എൽ.എ. വളവിൽ മദ്രസക്ക് സമീപം താമസിക്കുന്ന അമ്പലത്ത് മുഹമ്മദിന്റെ മകൻ മുഹമ്മദ് ഷരീഖ് (31) വാഹന അപകടത്തിൽ മരണപ്പെട്ടു
തളിക്കുളം ഹൈസ്കൂളിനു സമീപം വെച്ച് ടാങ്കർ ലോറി ബൈക്കിലിടിച്ചാണ് (ബുള്ളറ്റ് ) അപകടമുണ്ടായത്.
സലാല സുൽത്താൻ ഖാബൂസ് ആശുപത്രിക്കടുത്ത് ഖർബിയയിൽ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി അനുഷ്ഠിച്ചിരുന്നത്, ഇപ്പോൾ കുറച്ചു നാളുകളായി നാട്ടിലാണ് ജോലി.
മാതാവ്: ഷാഹിറ.
സഹോദരങ്ങൾ: ഷാഫി (സലാല), ഷിഹാസ് (മസ്കത്ത്)