രാജ്യത്ത് പുതിയ ന്യൂന മർദ്ദം ഈ ആഴ്ചയുടെ അവസാനം രൂപപെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു . ഇത് അടുത്ത വാരത്തിന്‍റെ തുടക്കംവരെ തുടരുകയും ചെയ്യും. ന്യൂനമർദ്ദത്തിന്‍റെ നേരിട്ടുള്ള ആഘാതം മുസന്ദം ഗവർണറേറ്റിനായിരിക്കും ബാധിക്കുക. ഇടക്കിടെയുള്ള മഴ ഒമാന്‍റെ തീര പ്രദേശങ്ങളിലും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിൽ പറയുന്നു.


സുൽത്താനേറ്റിലെ ഭൂരിഭാഗം ഗവർണറേറ്റുകളിലും വരും ദിവസങ്ങളിൽ പർവതനിരകളിൽ മഞ്ഞ് രൂപപ്പെടുന്നതോടൊപ്പം താപനിലയിൽ ഗണ്യമായ കുറവുണ്ടാകും.മുസന്ദം ഗവർണറേറ്റിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടൽ പ്രക്ഷുബ്ധമായിരിക്കും. അറബിക്കടലിൽ തിരമാലകൾ 2.5 മീറ്ററർ വരെയും മറ്റ് തീരങ്ങളിൽ രണ്ട് മീറ്റർവരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *