പ്ലേറ്റ്‌ലെറ്റുകൾ ദാനം ചെയ്യാൻ ആളുകളോട് അടിയന്തര അഭ്യർത്ഥനയുമായി ഡിപ്പാർട്ട്‌മെന്റ് ഓഫ് ബ്ലഡ് ബാങ്ക്സ് സർവീസസ് (ഡിബിബിഎസ്). നിരവധി മെഡിക്കൽ ആവശ്യകത ഉള്ളതിനാൽ സെൻട്രൽ ബ്ലഡ് ബാങ്കിന് പ്രതിദിനം 15-ലധികം പ്ലേറ്റ്‌ലെറ്റ് ദാതാക്കൾ ആവശ്യമുള്ളതായും , ദാതാക്കളോട് പ്ലേറ്റ്‌ലെറ്റ് ദാനം ചെയ്യാൻ അഭ്യർത്ഥിക്കുന്നതായും ബ്ലഡ് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഒമാനിൽ രക്ത ദാനത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
- പൂർണ്ണ ആരോഗ്യവാനായ ഒരു പുരുഷന് 90 ദിവസത്തെയും സ്ത്രീയ്ക്ക് 120 ദിവസത്തെയും ഇടവേളകളിൽ രക്തദാനം നടത്താവുന്നതാണ്.
- രക്തത്തിലെ ഹീമോഗ്ലോബിന്റെ (HB) അളവ് പുരുഷന്മാർക്ക് 13 ന് മുകളിലും സ്ത്രീകൾക്ക് 12 ന് മുകളിലും ഉണ്ടായിരിക്കണം.
- രക്തദാനത്തിന് തയ്യാറെടുക്കുന്നതിന്റെ തലേ ദിവസം കൊഴുപ്പുള്ള ആഹാരം ഒഴിവാക്കുകയും 6-8 മണിക്കൂർ നിർബന്ധമായും ഉറങ്ങുകയും ചെയ്തിരിക്കണം.
4.Aspirin, Ecospirin പോലുള്ള മരുന്നുകൾ, ഏതെങ്കിലും ആന്റിബയോട്ടിക്കുകൾ, ഇൻസുലിൻ തുടങ്ങിയവ ഉപയോഗിക്കുന്നവർ, ഹൃദയം, കിഡ്നി സംബന്ധമായ അസുഖമുള്ളവർ, ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ തുടങ്ങി ആരും തന്നെ രക്തദാനം ചെയ്യാൻ പാടുള്ളതല്ല.
- രക്തദാനത്തിന് തയ്യാറെടുക്കുന്നവർക്ക് കുറഞ്ഞത് 50kg തൂക്കമെങ്കിലും ഉണ്ടായിരിക്കണം.
- രക്തദാനത്തിനു മുൻപും ശേഷവും കുറഞ്ഞത് 24 മണിക്കൂർ പുകവലി,മദ്യപാനം കർശനമായും ഒഴിവാക്കേണ്ടതാണ്.
- ഇന്ത്യയിലേക്ക് യാത്ര പോയിട്ടുണ്ടെങ്കിൽ, മടങ്ങി വന്ന് കുറഞ്ഞത് 4 മാസം(120 ദിവസം) പൂർത്തിയായവർ മാത്രമാണ് രക്ത ദാനത്തിനു അർഹരായവർ.
- പനി, ജലദോഷം, അലർജി തുടങ്ങിയവ എന്തെങ്കിലും ഉണ്ടെങ്കിൽ രക്തദാനം നടത്താൻ പാടുള്ളതല്ല.
9.മഞ്ഞപ്പിത്തം, മലേറിയ, തുടങ്ങിയ രോഗങ്ങൾ ഒരിക്കൽ എങ്കിലും വന്നിട്ടുള്ളവർക്ക് രക്തദാനം
ചെയ്യാൻ കഴിയുകയില്ല.
10 . ശരീരത്തിൽ പച്ചകുത്തിയിട്ടുള്ളവർ 6 മാസം കഴിഞ്ഞു മാത്രമേ രക്തദാനം നടത്താൻ പാടുള്ളു.
11.ഒറിജിനൽ ഒമാൻ ഐ ഡി(labour card)കയ്യിൽ കരുതണം.
- ഓർക്കുക, പൂർണ്ണമായും സുരക്ഷിതമായ രക്തദാനത്തിനു മാത്രമേ സന്നദ്ധ രക്തദാതാവ് തയ്യാറാകാവു. പൂർണ്ണ ആരോഗ്യവാനാണെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം രക്തദാനം നടത്തുക.
Platelets Donation
ഒമാനിൽ Platelets കൊടുക്കാൻ കുറഞ്ഞത് രണ്ടുപ്രാവശ്യമെങ്കിലും രക്‌തദാനം ചെയ്തിരിക്കണം.
ഒരു യൂണിറ്റ് platelets മൂന്ന് യൂണിറ്റ് രക്തത്തിന് തുല്യമാണ്.
എല്ലാ 15 ദിവസത്തിന്റെ ഇടവേളകളിലും നമ്മുക്ക് platelete donate ചെയ്യാവുന്നതാണ്.

