"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ആകാശത്ത് വിസ്മയ കാഴ്ചയൊരുക്കുന്ന ഉൽക്ക വർഷത്തിന് ഒമാൻ ഇന്ന് മുതൽ സാക്ഷ്യംവഹിക്കും.വ്യാഴാഴ്ചവരെ രാജ്യത്ത് ദൃശ്യമാകുമെന്ന് കരുതുന്നുവെന്ന് ഒമാൻ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ നിരീക്ഷണ യൂണിറ്റിലെ മുതിർന്ന അംഗം അബ്ദുൽ വഹാബ് അൽ ബുസൈദി പറഞ്ഞു.
രാജ്യത്ത് ദൃശ്യമാകുന്ന ഉൽക്കാവർഷം ഏറ്റവും ശക്തവും സ്ഥിരതയുള്ളതുമായ ഒന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന ഉൽക്കാവർഷത്തിൽ മണിക്കൂറിൽ പരമാവധി 110 ഉൽക്കകൾവരെ കത്തി ജ്വലിക്കുമെന്നാണ് കരുതുന്നത്. സുൽത്താനേറ്റിന്റെ എല്ലാ പ്രദേശങ്ങളിൽനിന്നും വിസ്മയ ദശ്യം കണാനാകും.
എന്നാൽ, നഗര വെളിച്ചത്തിൽനിന്ന് മാറി ഇരുണ്ട പ്രദേശങ്ങൾ തെരഞ്ഞെടുക്കുന്നതായിരിക്കും ഇത്തരം കാഴ്കൾ ആസ്വാദിക്കാൻ നല്ലതെന്ന് ബുസൈദി പറഞ്ഞു. ബഹിരാകാശത്തു കൂടി സഞ്ചരിക്കുന്ന ചെറിയ ലോഹീയമോ അല്ലാത്തതോ ആയ ശിലാശകലങ്ങളെയാണ് ഉൽക്കകൾ എന്നു പറയുന്നത്. ധൂളീകണങ്ങൾ മുതൽ ഒരു മീറ്റർ വരെ വലിപ്പമുള്ളവയാണ് ഇവ. സെക്കന്റിൽ 42 മീറ്റർ വേഗത്തിലാണ് സാധാരണയായി ഉൽക്കകൾ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നത്. ഇവ ഭൂമിയുടെ അന്തരീക്ഷവുമായി ഉരഞ്ഞ് കത്തുന്നു. ഇങ്ങനെ കത്തിവീഴുന്ന ഉൽക്കകൾ ആകാശത്ത് ഒരു അഗ്നിരേഖ സൃഷ്ടിക്കുന്നു.