മസ്കറ്റ് മുനിസിപ്പാലിറ്റിയുടെ പരിധിയിൽ പുതുതായി ചില സ്ഥലങ്ങളിൽ കൂടി നാളെ മുതൽ ( ജനുവരി ഒന്ന് ) പാർക്കിങ് ഫീസ് ഏർപ്പെടുത്തും . റൂവി സുൽത്താൻ ഖാബൂസ് മസ്ജിദും പരിസരപ്രദേശങ്ങളും , അൽഖൂദ് സൗത്തിലെ പുതിയ പാർക്കിംഗ് അൽഖൂദ് ഒറീഡോ സ്റ്റോറിന് പിറകുവശം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ആണ് നാളെ മുതൽ രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒരു മണിവരെയും , വൈകുന്നേരം നാല് മുതൽ ഒൻപതു വരെയും പാർക്കിങ് ഫീസ് ഏർപ്പെടുത്തുക .

നേരെത്തെ തന്നെ ഈ സ്ഥലങ്ങളിൽ പാർക്കിങ് ഫീസ് ഏർപ്പെടുത്തിയിരുന്നു എങ്കിലും പിന്നീട് താൽകാലികമായി നിർത്തിവെക്കുക ആയിരുന്നു . ഈ സ്ഥലങ്ങളിൽ ഒന്നും തന്നെ പാർക്കിങ് മീറ്ററുകൾ സ്ഥാപിച്ചിട്ടില്ല എന്നതിനാൽ , ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർ 90091 എന്ന നമ്പറിൽ എസ് .എം.എസ് അയക്കുകയോ മസ്കറ്റ് മുനിസിപ്പാലിറ്റിയുടെ മൊബൈൽ ആപ്‌ളിക്കേഷൻ ഉപയോഗിക്കുകയോ വേണം .

Leave a Reply

Your email address will not be published. Required fields are marked *