ഒമാനിൽ താപനില താഴുന്നു. വരും ദിവസങ്ങളിൽ തണുപ്പ് വർദ്ധിക്കും
ന്യൂനമർദ്ദം രൂപപെട്ടതിനെ തുടർന്ന് രണ്ട് ദിവസം തുടർച്ചയായ പെയ്ത മഴയ്ക്ക് ശമനമായി എങ്കിലും ഒമാന്റെ പല ഭാഗത്തും അന്തരീക്ഷ താപനില ക്രമാതീതമായി താഴ്ന്നു .

അൽ ദാഹിറ ഗവർണറേറ്റിലെ ഒരു പ്രദേശത്ത് ” പൂജ്യം ” ഡിഗ്രി സെൽഷ്യസിനും താഴെയുള്ള താപനില രേഖപ്പെടുത്തിയിയിട്ടുണ്ട് , ഇതിനെ തുടർന്ന് ജലാശയങ്ങളിൽ അടക്കം മഞ്ഞ് രൂ പാളികൾ രൂപംകൊണ്ടു .

ഇബ്രിയിലെ വിലായത്തിലെ ജബൽ അൽ സരത്ത്‌ ഉൾപ്പെടെ എല്ലാ വിലായത്തുകളിലും താപനില കുറഞ്ഞു -2 സെൽഷ്യസ് രേഖപ്പെടുത്തി.

അതോടൊപ്പം വടക്കുപടിഞ്ഞാറൻ കാറ്റ് മിക്ക ഗവർണറേറ്റുകളിലും താപനിലയിൽ ഗണ്യമായ കുറവുണ്ടാക്കുമെന്നും അൽ-ബുറൈമി, അൽ-ദാഹിറ, അൽ-വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ഭാഗങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും സിവിൽ ഡിഫൻസ് അതോറിററി അറിയിച്ചു

അവലംബം ടൈംസ് ഓഫ് ഒമാൻ
ചിത്രങ്ങൾ യൂസഫ് അൽ അബ്രി

Leave a Reply

Your email address will not be published. Required fields are marked *