ബോഷർ അമറാത്ത് മലയോര പാത അടച്ചതായി റോയൽ ഒമാൻ പോലിസ്
ഇന്ന് രാവിലെ മുതൽ പെയ്യുന്ന കനത്ത മഴയിൽ മസ്‌കത്ത് ഗവർണറേറ്റിന്റെ പല ഭാഗങ്ങളിലും റോഡുകളിൽ വെള്ളക്കെട്ടുണ്ടാതോടെ ഗതാഗതക്കുരുക്കിന് കാരണമായി.
ബൗഷർ- അമറാത്ത് റോഡ് അടച്ചതായും ബദൽ റോഡുകൾ ഉപയോഗിക്കാൻ വാഹനമോടിക്കുന്നവരോട് നിർദ്ദേശിച്ചതായും റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. വെള്ളപ്പൊക്കത്തെത്തുടർന്ന് അൽ ഖുവൈർ പാലത്തിനും ഖുറം പാലത്തിനും താഴെയുള്ള ഗതാഗതവും ROP അടച്ചു.
അസ്ഥിരമായ കാലാവസ്ഥ കാരണം റോഡുകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് വാഹനമോടിക്കുന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അസ്ഥിര കാലാവസ്ഥ നാളെ വരെ തുടരാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.