"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
വെബ്‌സൈറ്റുകളിലും സാമൂഹിക മാധ്യമങ്ങളിലും മാര്‍ക്കറ്റിങ്ങ്, പ്രമോഷന്‍ തുടങ്ങിയവക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ, പ്രോത്സാഹന മന്ത്രാലയം. ഇത് സംബന്ധമായ ബൈലോ മന്ത്രാലയം പുറത്തിറക്കി. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 90 ദിവസത്തിന് ശേഷം ബൈലോ പ്രാബല്യത്തില്‍ വരും
ബൈലോ പ്രകാരം സാമൂഹിക മാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രചരണം നടത്തുന്നതിന് മന്ത്രാലയത്തിന്റെ വാണിജ്യകാര്യ, ഇലക്ട്രോണിക്, വ്യാപാര വകുപ്പില്‍ നിന്ന് ലൈസന്‍സ് നേടേണ്ടതുണ്ട്. ഈ വിഭാഗത്തില്‍ നിന്നു ലഭിക്കുന്ന നിര്‍ദ്ദിഷ്ട ഫോമുകള്‍ പൂരിപ്പിച്ച് ലൈസന്‍സിന് സമര്‍പ്പിക്കുകയാണ് വേണ്ടത്. അപേക്ഷ ലഭിച്ച് 15 ദിവസത്തിനുള്ള തീരുമാനം അറിയാനാകും.
എന്നാല്‍, കാരുണ്യ പ്രവര്‍ത്തനങ്ങള്‍, സന്നദ്ധ സേവന മേഖലകള്‍ എന്നിവയെ ഈ നിയന്ത്രണത്തില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്.