"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മസ്കറ്റ് കെഎംസിസി മബേല ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫിഫ ലോകകപ്പ് 2022 പ്രവചന മത്സരത്തിന്റെ ഒന്നാം സമ്മാനമായ ഗോൾഡ് മെഡൽ സിംസാറുൽ ഹഖിന് (അൽ ഹംറ ) ലഭിച്ചു. നയീം സി എം (ബു ഹസ്സൻ ) രണ്ടാം സമ്മാനമായ വെള്ളി മെഡലും സ്വന്തമാക്കി.
ഒമാനിലെ മുഴുവൻ മലയാളികൾക്കും വേണ്ടി നടത്തിയ മത്സരത്തിൽ ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഞ്ഞൂറോളം പേര് ആവേശത്തോടെ മത്സരത്തിൽ പങ്കെടുത്തു.ശെരിയായ പ്രവചനം നടത്തിയ ഇരുപത്തിയേഴ് പേരിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്.
ഫേസ്ബുക് ലൈവിൽ നടന്ന നറുക്കെടുപ്പിൽ മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി വൈസ് പ്രസിഡന്റ് സയ്യിദ് എ കെ കെ തങ്ങൾ, സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലം , അഷറഫ് പോയിക്കര, യാക്കൂബ് തിരൂർ , ഇസ്മായിൽ പുന്നോൽ , മബേല കെഎംസിസി പ്രസിഡന്റ് സലിം അന്നാര, ജനറൽ സെക്രട്ടറി ആഷിഫ്, പ്രമുഖ ഗായകൻ ഗഫൂർ കുറ്റിയാടി തുടങ്ങിയവർ പങ്കെടുത്തു.