‘മസ്കത്ത് നൈറ്റ്സ്’ അടുത്ത വര്‍ഷം ജനുവരി 19 മുതല്‍ ഫെബ്രുവരി നാലു വരെ തലസ്ഥാന നഗരിയില്‍ നടക്കും. നേരത്തെ വര്‍ഷം തോറും നടന്നുവന്നിരുന്ന മസ്കത്ത് ഫെസ്റ്റിവലിനു പകരമായാണ് മസ്കത്ത് നൈറ്റ്സ് എത്തുന്നത്. 2019ലാണ് മസ്കത്ത് ഫെസ്റ്റില്‍ അവസാനമായി നടന്നത്.
‘മസ്കത്ത് നൈറ്റ്’സിന്റെ ലോഗോ രൂപകല്പന മൽസരഫലം നഗരസഭ പുറത്തുവിട്ടു. അലി ബിന്‍ സയീദ് ബിന്‍ സുലൈമാന്‍ അല്‍ വാലിയുടെ ഡിസൈനാണ് ലോഗോയായി തെരഞ്ഞെടുത്തിട്ടുള്ളത്. 34 പേര് ആയിരുന്നു മത്സരത്തില്‍ പങ്കെടുത്തത്.
വിനോദ പരിപാടികള്‍ക്ക് പുറമെ സുല്‍ത്താനേറ്റിന്റെ സംസ്കാരവും പൈതൃകവും ഉയര്‍ത്തികാട്ടുന്നതായിരുന്നു മസ്കത്ത് ഫെസ്റ്റിവല്‍. ഇതിന്റെ തനി പകര്പ്പാകില്ലെങ്കിലും വിനോദങ്ങള്‍ ആസ്വാദനങ്ങള്‍ക്കും കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതാകും മസ്കത്ത് നൈറ്റ്സ്.