ഒഐസിസി ഒമാന്‍ ബര്‍ക റീജനല്‍ കമ്മിറ്റിയുടെ കീഴില്‍ പുതിയ മബേല ഏരിയ കമ്മിറ്റി കൂടി നിലവില്‍ വന്നു. ബര്‍ക റീജനല്‍ കമ്മിറ്റി പ്രസിഡന്റ് അജോ കട്ടപ്പനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഒ ഐ സി സി – ഇന്‍കാസ് ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്തു ശങ്കര്‍പിള്ള ഉദ്ഘാടനം നിര്‍വഹിച്ചു. ഒ ഐ സി സി ഒമാന്‍ നാഷനല്‍ പ്രസിഡന്റ് സജി ഔസേപ്പ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ ഒ ഉമ്മന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദിപം കൊളുത്തി. ബര്‍ക റീജനല്‍ കമ്മിറ്റിക്കു കീഴില്‍ രണ്ടാമത്തെ ഏരിയ കമ്മിറ്റിയാണ് നിലവില്‍ വന്നത്. രണ്ട് ഏരിയ കമ്മിറ്റി കുടി ഉടനെ ഉണ്ടാകുമെന്ന് പ്രസിഡന്റ് അജോ കട്ടപ്പന അറിയിച്ചു.

ഒമാന്‍ സ്‌കൂള്‍ മീറ്റില്‍ സമ്മാനാര്‍ഹയായ അമീന നാസര്‍ ആലുവയെ പൊന്നാടയണിയിച്ച് ശങ്കരപിള്ള കുമ്പളത്ത് ആദരിച്ചു. ഒമാനിലെ പ്രവാസികളുടെ സര്‍വ്വ മേഘലകളിലും ഒഐസിസിയുടെതായ പങ്ക് വഹിക്കുന്നത് അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുതുതായി വന്ന മബേല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവാസികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാംപ് നടത്തുമെന്നു ദേശീയ ജനറല്‍ സെക്രട്ടറി ബിന്ദു പാലയ്ക്കല്‍ അറിയിച്ചു.

നാഷനല്‍ കമ്മിറ്റിക്കു വേണ്ടി പുരുഷോത്തമന്‍ നായര്‍, മാത്യു മെഴുവേലി, റെജി കെ തോമസ്, അഡ്വ. പ്രസാദ്, ബിനീഷ് മുരളി, സമീര്‍ അനക്കയം, സലീം മുതുവമ്മേല്‍, നൗഷദ് കാക്കടവ്, ജിനു നെയ്യാറ്റിന്‍കര, മറിയാമ ടീച്ചര്‍, അബ്ദുള്‍ കരീം, മമ്മുട്ടി ഇടക്കുന്നം, സജി ഇടുക്കി, അജ്മല്‍ കരുനാഗപ്പള്ളി എന്നിവര്‍ ആശംസയറിച്ച് സംസാരിച്ചു, റീജനല്‍ കമ്മിറ്റിക്കു വേണ്ടി അനുമല മണ്ണേല്‍, ബൈജു തറയില്‍, ജയരാജ് കണ്ണൂര്‍, അബ്ദുള്ള, റഷീദ് ചാവക്കാട്, ഏരിയ കമ്മിറ്റിക്കു വേണ്ടി സത്താര്‍ കരുനാഗപ്പള്ളി അഭിലാഷ് പയ്യന്നൂര്‍, ജയാ സൂര്യ എന്നിവരും ആശംസകള്‍ നേര്‍ന്നു.

പുതിയ ഏരിയ കമ്മിറ്റിയുടെ പ്രസിഡന്റ് ആയി സുനില്‍ പി ജോര്‍ജിനെയും ജനറല്‍ സെക്രട്ടറിയായി അബിന്‍ പീറ്ററിനെയും ട്രഷററായി ഹിലാല്‍ പത്തനംതിട്ടയെയും തിരഞ്ഞെടുത്തു. ജാഫര്‍ കായംകുളം, പീറ്റര്‍ എറണാകുളം രാജേഷ് രാജു ആലപ്പുഴ (വൈസ് പ്രസിഡന്റ്), ഷിമ്മീര്‍ കാസിം, ഷിജോ, നിയാസ്, ഷഫീക് (സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍. കമ്മിറ്റിയുടെ മുഖ്യ രക്ഷധികാരിയായി അഭിലാഷ് പയ്യന്നൂര്‍ എന്നിവരേയും തിരഞ്ഞെടുത്തതായി ഒഐസിസി ദേശീയ ജനറല്‍ സെക്രട്ടറി ബിന്ദു പാലയ്ക്കല്‍ ഗ്ലോബല്‍, ദേശീയ കമ്മിറ്റികളുടെ തിരുമാനം യോഗത്തില്‍ അറിയിച്ചു.

ഏരിയ കമ്മിറ്റി ഉദ്ഘാടന ചടങ്ങില്‍ മസ്‌കത്ത് കെഎംസിസി മൊബേല ഏരിയ ഭാരവാഹികളായ സലീം അന്നാര, ഇസ്മായില്‍ പുന്നോള്‍, യാക്കൂബ് തിരൂര്‍, ശാക്കിര്‍ പുത്തന്‍ചിറ, റംഷാദ് താമരശ്ശേരി എന്നിവര്‍ പങ്കെടുത്തു. നാസര്‍ ആലുവ നയിച്ച മസ്‌കത്ത് സിംഫണിയുടെ ഗാനമേളയും അരങ്ങേറി. സുനില്‍ ജോര്‍ജ് സ്വാഗതവും അഭിലാഷ് പയ്യനൂര്‍ നന്ദിയും പ്രകാശിപ്പിച്ചു..

Leave a Reply

Your email address will not be published. Required fields are marked *