കോഴിക്കോട് ഉള്ളിയേരി ഒരവിലിലെ മുത്തു മകൻ പറക്കാപറമ്പത്ത് ജിതിത്ത് (27) വാഹനപകടത്തെ തുടർന്ന് മരണപ്പെട്ടു.
തിങ്കളാഴ്ച രാത്രി മബേലയിലായിരുന്നു അപകടം. റോഡ് മറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു.
ലുലു ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരനാണ്.
മാതാവ്: ദേവി.
സഹോദരി: ജിജിഷ.
ഭൗതിക ശരീരം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു