കോഴിക്കോട് അത്തോളി സ്വദേശി കമ്മോട്ടിൽ മുഹമ്മദലി (58) ഹൃദയാഘാതം മൂലം സലാലയിൽ നിര്യാതനായി. മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ ഭാര്യാസഹോദരനാണ് മരണപ്പെട്ട മുഹമ്മദലി.മുൻ മന്ത്രി എം.കെ. മുനീറിൻ്റെ അമ്മാവനാണ്. ഇന്ന് രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ദീർഘനാളായി പ്രവാസിയായ ഇദ്ദേഹം വർഷങ്ങളായി അൽ സഫ ഫാമിൽ ജോലി ചെയ്ത് വരികയാണ്

ഭാര്യ ആയിശ ബഹ്‌റൈനിലാണുള്ളത്. മകൾ ആമിനത്തുൽ ലുബൈബ(ബഹ്‌റൈൻ). സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകും.നടപടിക്രമങ്ങൾക്ക് സലാല കെ.എം.സി.സി നേതൃത്വം നൽകും

Leave a Reply

Your email address will not be published. Required fields are marked *