"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
അർജന്റീന ഫാൻസ് കേരളം – മസ്കറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അർജന്റീനയുടെ ലോകകപ്പ് വിജയം ആഘോഷിച്ചു. മസ്കറ്റിലെ റൂവി കെഎംസിസി ഓഫീസിൽ നടന്ന വിജയ ആഘോഷപരിപാടിയിൽ മസ്കറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അർജന്റീന ഫാൻസ് അസോസിയേഷൻ പ്രവർത്തകർ പങ്കെടുത്തു. അർജന്റീനയുടെ ജേഴ്സി ധരിച്ചെത്തിയ പ്രവർത്തകർ ആഹ്ളാദ പ്രകടനത്തെ തുടർന്ന് അർജന്റീനയുടെ പതാക ആലേഖനം ചെയ്ത കേക്ക് മുറിച്ചു സന്തോഷം പങ്കിട്ടു.