ബർക്കയിലെ പ്രമുഖ സ്ഥാപനമായ പോപ്പുലർ ഓട്ടോ പാർട്സിന്റെ മാനേജിങ് പാർട്ണർ മലപ്പുറം തിരൂർ മുത്തൂർ നോർത്ത് സ്വദേശി കൈതാനി കടവത്ത് ഹനീഫ ഹാജി (65) ഒമാനിൽ നിര്യാതനായി. ഹൃദയ ഘാതത്തെ തുടർന്ന് ബർക്കയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം.

പിതാവ് ബീരാൻ കുട്ടി, മാതാവ് കെ കെ ബീ പാത്തു. കെ സുഫിയ്യ ആണ് ഭാര്യ. ഉമ്മർ ഫാറൂഖ്​, കുഞ്ഞീവി സിദ്ധീഖ് കൈതാനി കടവത്ത് സഹോദരങ്ങളാണ്

റോയൽ ഒമാൻ പോലീസും ഇന്ത്യൻ എമ്പസിയുമായി ബന്ധപ്പെട്ട മുഴുവൻ നടപടിക്രമങ്ങളും മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലത്തിന്റെ നേതൃത്വത്തിൽ ബർക്ക കെഎംസിസി പ്രവർത്തകർ പൂർത്തിയാക്കി. ഭൗതിക ശരീരം നാളെ രാവിലെ പത്ത്​ മണിക്ക്​ തിരൂർ കോരങ്ങത്ത്​ ജുമാമസ്​ജിദിൽ ഖബറടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *