മസ്കറ്റ് കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റി പി.കെ.അബ്ദുള്ള മാസ്റ്റർ മെമ്മോറിയൽ ഷട്ടിൽ ബാഡ്മിന്റൺ ട്രോഫിക്ക് വേണ്ടിയുള്ള ടൂർണ്ണമെന്റിൽ റൂവി കെ.എം.സി.സി ടീം ജേതാക്കളായി. അൽഖൂദ് കെ.എം.സി.സി റണ്ണേഴ്സ് അപ്പായി.

മസ്കറ്റിലെ വിവിധ കെ.എം.സി.സി ഏരിയ കമ്മിറ്റികളിൽ നിന്നുള്ള ടീമുകളാണ് അൽഖൂദ് മിഡിൽ ഈസ്റ്റ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ടൂർണ്ണമെന്റിൽ മത്സരിച്ചത്.
അൽ സലാമ പോളിക്ലിനിക് മെഡിക്കൽ ഡയറക്റർ ഡോ. റഷീദ് അലി, മസ്കറ്റ് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി നേതാക്കളായ റഹീം വറ്റലൂർ, എ.കെ.കെ. തങ്ങൾ, ഇബ്രാഹിം ഒറ്റപ്പാലം, എം.ടി.അബൂബക്കർ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.

പി.കെ. അബ്ദുള്ള മാസ്റ്റർ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫി ഫാസിൽ മുസ്തഫ (ജിദ്ദ) ടൂർണ്ണമെന്റ് ജേതാക്കളായ റൂവി കെ.എം.സി.സി. ടീമംഗങ്ങളായ സകരിയക്കും ദുൽകിഫ്‌ലിക്കും സമ്മാനിച്ചു.
റണ്ണേഴ്സ് അപ് ആയ അൽഖൂദ് കെ.എം.സി.സി ടീമംഗങ്ങൾ ഷാസിനും മുഹമ്മദ്‌ അശ്‌റഫിനുമുള്ള ട്രോഫി അബ്ദുൽ ഹമീദ് പേരാമ്പ്രയും കൈമാറി. വിജയികൾക്കുള്ള ക്യാഷ് അവാർഡ് ഷാജഹാൻ തായാട്ടും, റണ്ണർസ് അപ്പിനുള്ള ക്യാഷ് അവാർഡ് നാസർ കമ്മനയും ഹാഷിർ സീബും സമ്മാനിച്ചു..

കോർഡിനേറ്റർ NAM ഫാറൂഖ് സ്വാഗതം പറഞ്ഞ ചടങ്ങിൽ TP മുനീർ നന്ദി പറയുകയും ചെയ്‌തു…CVM ബാവ വേങ്ങര ഫൈസൽ മുണ്ടൂർ, ജാബിർ മയ്യിൽ, അബ്ദുൽ ഹക്കീം പാവറട്ടി, ഇക്ബാൽ കുനിയിൽ, അബ്ദുൽ സമദ് VM, അഷ്‌റഫ്‌ ആണ്ടാണ്ടിയിൽ, ഫൈസൽ CP, ശഹദാബ് തളിപ്പറമ്പ്, ഇജാസ്, ഗഫൂർ മുക്കം, ഫൈസൽ ആലുവ ഇർഷാദ് കട്ടിപ്പാറ എന്നിവർ നേതൃത്വം നൽകി..

Leave a Reply

Your email address will not be published. Required fields are marked *