കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ ഒമാനിലുള്ളവർ 98161799 എന്ന നമ്പറിൽ ബന്ധപ്പെടുക.

കേരളത്തിലെ അത്യുന്നത മതപഠന കേന്ദ്രമായ വണ്ടൂര്‍ ജാമിഅ വഹബിയ്യ അറബിക് കോളേജ് 56-ാം വാര്‍ഷികമാഘോഷിക്കുന്നു. സനദ് ദാന സമ്മേളന പ്രഖ്യാപനവും സ്വാഗത സംഘം രൂപീകരണവും ഡിസമ്പർ 31 ന് ജാമിഅ ഓഡിറ്റോറിയത്തിൽ നടക്കും. ഒരനിവാര്യ സാഹചര്യത്തില്‍, അവിഭക്ത സമസ്ത കേരള ജംഇയ്യതുൽ ഉലമാ പ്രസിഡന്റായിരുന്ന താജുൽ ഉലമാ കെ കെ സ്വദഖതുല്ലാ മൗലവി 1966ല്‍ സ്ഥാപിച്ച‍ ജാമിഅ: കലാലയം ലക്ഷ്യം തേടിയുള്ള യാത്രയില്‍ 56 ആണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. കെ അലവി മൗലവി മരുത, ഉണ്ണി മുഹമ്മദ് മൗലവി കാവനൂര്‍, പാണക്കാട് സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍, ശൈഖുല്‍ ഉലമാ എന്‍ കെ മുഹമ്മദ് മൗലവി, കെ എ സ്വമദ് മൗലവി മണ്ണാര്‍മല തുടങ്ങി ഈ ദീര്‍ഘകാലത്തിനിടയ്ക്കു സ്ഥാപനത്തെ നയിച്ച മഹാത്മാക്കളുടെ ധന്യ സ്മരണയില്‍ ദിവസങ്ങൾ നീണ്ടു നില്ക്കുന്ന സനദുദാന സമ്മേളനത്തിന്റെ പ്രഖ്യാപനം ജാമിഅ വൈസ് ചാൻസിലർ മൗലാനാ എ. നജീബ് മൗലവി നടത്തും.

ഒമാനിലെ വഹബീസ് അസോഷിയേഷൻ പ്രസിഡന്റ് യൂനുസ് വഹബി വലകെട്ട് (മസ്കറ്റ് ) സെക്രട്ടറി അബ്ദല്ല വഹബി വല്ലപ്പുഴ ( സിനാവ് ) ഭാരവാഹികളായ റസാഖ് വഹബി ഇരിവേറ്റി ( ദുഖം ) സുഹൈൽ വഹബി ( അൽഖൂദ് ) അജ്മൽ വഹബി ഒറ്റപ്പാലം ( നിസ് വ ) എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.
കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ ഒമാനിലുള്ളവർ 98161799 എന്ന നമ്പറിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *