"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഒമാനിലെ വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന മദ്രസകളും അതോടൊപ്പം ഓൺലൈൻ മദ്രസയും ഉൾപ്പെടെ നാലോളം മദ്റസകളിലേ ഇരുന്നോറോളം പ്രതിഭകൾ അഞ്ചു കാറ്റഗറിയിലായി നാല്പതോളം മത്സരത്തിലാണ് മാറ്റുരച്ചത്.
ഒന്നാം സ്ഥാനം അൽ അമാന മദ്രസ, റൂവിയും, രണ്ടാം സ്ഥാനം എം ഐ എം മദ്രസയും, മൂന്നാം സ്ഥാനം സീബ് മദ്രസയും നേടി.
ചടങ്ങിൽ ഒമാൻ ചേമ്പർ ഓഫ് കൊമേഴ്സ് പ്രതിനിധി ആയി തിരഞ്ഞെടുക്കപ്പെട്ട ബദറുൽ സമ ഹോസ്പിറ്റൽ എം ഡി ലത്തീഫ് ഉപ്പള മുഖ്യാതിഥി ആയിരുന്നു. അഷ്റഫ് ഷാഹി, മുഹമ്മദ് വടക്കയിൽ, സിറാജ് ഞേലാട്ട് (BDO, ഇന്ത്യൻ സ്കൂൾസ് ഒമാൻ) , ഷമീർ പി ടി കെ (ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹ്യ ക്ഷേമ സെക്രെട്ടറി), മുനീർ എടവണ്ണ, ഹാഷിം അംഗഡിമുഗർ, മുജീബ് കടലുണ്ടി, ഷമീർ ചെന്ത്രാപ്പിന്നി എന്നിവർ സന്നിഹിതരായിരുന്നു.