"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മസ്കറ്റ് കെഎംസിസി മബേല ഏരിയ കമ്മറ്റി ദി റൂട്ട് എന്നപേരിൽ പഠന ക്ലാസും ഇന്ററാക്ടിങ് സെഷനും സംഘടിപ്പിച്ചു. ഓർമ്മകളിൽ നിന്ന് നാളെയെ സൃഷ്ടിക്കുന്നു എന്ന പ്രമേയത്തിൽ ഡിസംബർ പതിനാറ് വെള്ളിയാഴ്ച രാവിലെ എട്ടുമണിമുതൽ മബേല മലബാർ ഡേയ്സ് പാർട്ടി ഹാളിൽ നടന്ന പരിപാടിയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം മുഖ്യ പ്രഭാഷണം നടത്തി. മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ പരിപാടി ഉത്ഘാടനം ചെയ്തു.
അഫ്സൽ ഇരിട്ടി സ്വാഗതം പറഞ്ഞു. മബേല കെഎംസിസി പ്രസിഡന്റ് സലിം അന്നാര അധ്യക്ഷനായിരുന്നു. സയ്യിദ് എ കെ കെ തങ്ങൾ ആശംസാ പ്രഭാഷണം നിർവഹിച്ചു. ചരിത്രവും വർത്തമാനവും ചോദിച്ചും പറഞ്ഞും പുത്തൻ ഉണർവ് നൽകി ഷാഫി ചാലിയവും പ്രവർത്തകരും പരിപാടിയെ അവിസ്മരണീയമാക്കി. ഷാഫി ചാലിയത്തിനുള്ള ഉപഹാരം മബേല കെഎംസിസി ഭാരവാഹികളുടെ സാനിധ്യത്തിൽ മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് സയ്യിദ് എ കെ കെ തങ്ങൾ കൈമാറി.